‘പുതുമയില്ല എന്ന് തോന്നുമ്പൊഴൊക്കെ മമ്മൂട്ടി ആ തോന്നൽ ബ്രേക്ക്‌ ചെയ്യും, ട്രെയിലറിന്റെ അവസാനത്തെ ആ കൊലച്ചിരി, രോമാഞ്ചം’

ഭ്രമയുഗം സിനിമയുടെ ട്രെയ്‌ലർ റിലീസിന് പിറകെ മമ്മൂട്ടിയുടെ അഭിനയത്തോടുള്ള അഭിനിവേശം ചർച്ച ചെയ്ത് സോഷ്യൽ മീഡിയ. ട്രെയിലറിലെ മമ്മൂട്ടിയുടെ ചിരിയും ഡയലോഗുകളുമെല്ലാം ഇപ്പോൾ വൈറലാണ്. ഇനി പുതുമയൊന്നും കാണാനില്ല എന്ന് തോന്നുമ്പൊഴൊക്കെ മമ്മൂട്ടി ആ തോന്നൽ ബ്രേക്ക്‌ ചെയ്യുമെന്നാണ് എഴുത്തുകാരൻ നെൽസൻ ജോസഫ് ഫേസ്ബുക്കിൽ കുറിച്ചത്. ഭ്രമയുഗത്തിന്റെ ട്രെയിലറിന്റെ അവസാനത്തെ ആ കൊലച്ചിരി രോമാഞ്ചമുണർത്തിയെന്നും നെൽസൻ കുറിച്ചിട്ടുണ്ട്. നിരവധി പേർ ട്രൈലറിനെ കുറിച്ച് ഇതേ അഭിപ്രായം തന്നെ പങ്കുവെച്ചിട്ടുണ്ട്.

ALSO READ: ‘ഇത് ഭ്രമയുഗാ കലിയുഗത്തിന്റെ ഒരഭഭ്രംശം’, ഞെട്ടിച്ച് ട്രെയ്‌ലർ, ഇതാണ് മമ്മൂട്ടി, മിനിറ്റുകൾ കൊണ്ട് കൊണ്ട് ലക്ഷത്തിലധികം കാഴ്ചക്കാർ

മലയാള സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷകളോടെ കാത്തിരുന്ന ട്രെയിലറിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്. ഭീതിയുണർത്തുന്ന രംഗങ്ങൾ നിറഞ്ഞ ട്രെയ്‌ലർ പക്ഷെ സിനിമ ഏത് ജോണർ ആണെന്ന് വ്യക്തമാക്കുന്നില്ല. പ്രതീക്ഷിച്ചത് പോലെ മമ്മൂട്ടിയുടെ ചിരി തന്നെയാണ് ട്രൈലറിന്റെ ഹൈലൈറ്റ്. അർജുൻ അശോകനും, സിദ്ധാർഥ് ഭരതനും മികച്ച പ്രകടനങ്ങളാണ് കാഴ്ചവെക്കുന്നത്. അബുദാബിയിലെ അൽ വഹ്ദ മാളിൽ വെച്ചാണ് ട്രൈലറിന്റെ ഗ്ലോബൽ ലോഞ്ച് നടന്നത്. ഇതിന് ശേഷമാണ് ട്രെയ്‌ലർ യൂട്യൂബിൽ പങ്കുവെച്ചത്.

ALSO READ: അബുദാബിയിലെ അൽ വഹ്ദ മാളിൽ മാസായി മമ്മൂട്ടിയുടെ എൻട്രി, ചരിത്രമായി ഭ്രമയുഗം ഗ്ലോബൽ ട്രെയ്‌ലർ ലോഞ്ച്

അതേസമയം, അബുദാബിയിലെ അൽ വഹ്ദ മാളിൽ ആരാധകരെ ആവേശത്തിലാക്കിയാണ് മെഗാസ്റ്റാർ മമ്മൂട്ടി ഭ്രമയുഗം സിനിമയുടെ ഗ്ലോബൽ ട്രെയ്‌ലർ ലോഞ്ചിനെത്തിയത്. നടൻ അർജുൻ അശോകനും സിനിമയുടെ മറ്റ് അണിയറപ്രവർത്തകരും വഹ്ദ മാളിൽ വെച്ച് നടന്ന ചടങ്ങിൽ പങ്കെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News