ഇന്ത്യയിലെ മുഴുവന്‍ സ്‌ക്രീനുകളിലെയും മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്‌കരിച്ച് പിവിആര്‍. കേരളത്തിലെ കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലൊന്നും മലയാള സിനിമകളുടെ പ്രദര്‍ശനമുണ്ടാകില്ല. ഡിജിറ്റല്‍ കണ്ടന്റ് പ്രൊജക്ഷനെ തുടര്‍ന്നുള്ള തര്‍ക്കവുമായി ബന്ധപ്പെട്ടാണ് പിവിആര്‍ മലയാള സിനിമകളുടെ ബുക്കിങ് ബഹിഷ്‌കരിച്ചത്.
മലയാള സിനിമകളുടെ ഡിജിറ്റല്‍ കണ്ടന്റ് മാസ്റ്ററിങ് ചെയ്ത് തിയറ്ററുകളില്‍ എത്തിച്ചിരുന്നത് യുഎഫ്ഒ, ക്യൂബ് തുടങ്ങിയ കമ്പനികളായിരുന്നു. പിവിആര്‍ അടക്കമുള്ള മള്‍ടിപ്ലക്‌സ് തിയറ്റുകള്‍ ഇന്ത്യ മുഴുവന്‍ ആശ്രയിക്കുന്നത് ക്യൂബ്, യുഎഫ്ഒ തുടങ്ങിയ ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാരെയാണ്.
എന്നാല്‍ ഇവര്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി നിര്‍മാതാക്കളുടെ സംഘടന പ്രൊഡ്യൂസേഴ്‌സ് ഡിജിറ്റല്‍ കണ്ടന്റ് എന്ന സംവിധാനം വഴി സ്വന്തമായി മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചിരുന്നു. തിയറ്ററുകളില്‍ ഡിജിറ്റല്‍ പ്രിന്റ് എത്തിക്കാന്‍ തിയറ്റര്‍ ഉടമകള്‍ നല്‍കുന്ന ഫീസിനോടൊപ്പം നിര്‍മാതാക്കളുടെ കയ്യില്‍നിന്നും ഡിജിറ്റല്‍ സര്‍വീസ് പ്രൊവൈഡര്‍മാര്‍ ഫീസ് ഈടാക്കുന്നുണ്ട്.
Also Read : വാട്ട്‌സ്ആപ്പ് അപ്പ്‌ഡേറ്റുകള്‍ അവസാനിക്കുന്നില്ല; പുത്തന്‍ ഫീച്ചര്‍ ഇതാണ്, ഉടന്‍ പ്രതീക്ഷിക്കാം!
ഇതോടു കൂടി ഫഹദ് ഫാസില്‍ ചിത്രം ആവേശം, വിനീത് ശ്രീനിവാസന്റെ വര്‍ഷങ്ങള്‍ക്കു ശേഷം, ഉണ്ണി മുകുന്ദന്റെ ജയ് ഗണേഷ് തുടങ്ങിയ ചിത്രങ്ങളുടെ പിവിആറിലെ ഷോകളാണ് മുടങ്ങിയിരിക്കുന്നത്. ഫോറം മാളില്‍ ആരംഭിച്ച പുതിയ പിവിആര്‍-ഐനോക്‌സിലും പുതിയ മലയാള ചിത്രങ്ങളുടെ റിലീസില്ല.
പ്രൊഡ്യൂസേഴ്‌സ് ഡിജിറ്റല്‍ കണ്ടന്റ് എന്ന സംവിധാനം വഴി ആറായിരം രൂപയില്‍താഴെ മാത്രം ചെലവില്‍ തിയറ്ററുകളില്‍ സിനിമ എത്തിക്കാന്‍ കഴിയുമെന്നിരിക്കെ, പതിനായിരമോ അതിലേറെയോ ഫീസ് കൊടുത്ത് സിനിമ എത്തിക്കുന്നതിന്റെ ആവശ്യമെന്തെന്നാണ് നിര്‍മാതാക്കളുടെ സംഘടന ചോദിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here