‘സാക്ഷാൽ വിശാൽ കൃഷ്ണമൂർത്തി ദേ മുന്നിൽ’, പ്രണവിന്റെ പുതിയ ചിത്രം കണ്ട് ഞെട്ടി പ്രേക്ഷകർ, ഇത് മോഹൻലാൽ തന്നെ

പ്രണവ് മോഹൻലാലിൻറെ പുതിയ ചിത്രം കണ്ട് ഞെട്ടൽ മാറാതെയിരിക്കുകയാണ് സിനിമാ പ്രേക്ഷകർ. ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ റിലീസിനൊരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമായ വര്‍ഷങ്ങള്‍ക്ക് ശേഷം എന്ന സിനിമയുടെ പുതിയ പോസ്റ്ററാണ് പ്രേക്ഷകരെ അമ്പരപ്പിച്ചിരിക്കുന്നത്.

ALSO READ: പ്രിയദർശൻ സംവിധാനം അവസാനിപ്പിക്കുന്നു? പ്രേമലുവിനെ അഭിനന്ദിച്ചുകൊണ്ട് പറഞ്ഞ വാക്കുകൾ ചർച്ചയാകുന്നു

ഇതുവരെ നമ്മൾ കണ്ട പ്രണവിന്റെ ലുക്കായിരുന്നില്ല ഈ ചിത്രത്തിൽ ഉള്ളത്. വിന്റേജ് ലുക്കില്‍ പുറത്തിറങ്ങിയ പുതിയ പോസ്റ്ററിൽ പ്രണവിനെ ദൈവദൂതൻ സിനിമയിലെ മോഹന്‍ലാലുമായി താരതമ്യം ചെയ്യുകയാണ് ഇപ്പോൾ ആരാധകര്‍. പിയാനോ വായിക്കുന്ന പ്രണവ് മോഹൻലാലിന്റെ അരികിൽ പ്രണയഭാവത്തിൽ നിൽക്കുന്ന കല്യാണി പ്രിയദർശനും പുതിയ പോസ്റ്ററിൽ ഉണ്ട്. ഈ ഫോട്ടോ ശ്രദ്ധിച്ചു നോക്കിയാൽ ദേവദൂതൻ ചിത്രത്തിലെ മോഹൻലാലിനെ അനുസ്മരിപ്പിക്കും വിധമാണ് പ്രണവിന്റെ ലുക്ക് എന്നതിൽ സംശയമില്ല.

ALSO READ: വീട്ടു പരിസരത്ത് ഒരു മൂർഖൻ, പീറ്റർ ഒന്നും നോക്കിയില്ല യജമാനന് വേണ്ടി ധീരമായി പോരാടി, പാമ്പ് പേടിച്ച് മരത്തിൽ, ഒടുവിൽ മരണം

അതേസമയം, പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ള, അര്‍ജുന്‍ ലാല്‍, നിഖില്‍ നായര്‍, ഷാന്‍ റഹ്‌മാന്‍, നിവിൻ പോളി തുടങ്ങി വലിയൊരു താരനിര തന്നെയാണ് സിനിമയില്‍ അഭിനയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News