ലോകം മുഴുവനും കറങ്ങി നടക്കും, കൊല്ലത്തില്‍ ഒരു പടം ചെയ്യും, ചെയ്ത പടമോ വന്‍ ഹിറ്റും; പ്രണവിനെ ഊട്ടിയില്‍ സ്‌പോട്ട് ചെയ്ത് ആരാധകര്‍

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് പ്രണവ് മോഹന്‍ലാലിന്റെ പുതിയ ഒരു വീഡിയോയാണ്. സുഹൃത്തുക്കള്‍ക്കൊപ്പം ഊട്ടിയില്‍ അവധി ആഘോഷിക്കുന്ന പ്രണവിന്റെ വീഡിയോകള്‍ ഇതിനോടകം സോഷ്യല്‍മീഡിയയില്‍ വൈറലായിക്കഴിഞ്ഞു.

പ്രണവിന്റെ പുതിയ ചിത്രമായ ‘വര്‍ഷങ്ങള്‍ക്കു ശേഷം’ എന്ന സിനിമ തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുമ്പോഴും യാത്രയുടെ ഹരത്തിലാണ് താരപുത്രന്‍ ഇപ്പോഴും. വന്‍ പ്രേക്ഷക പിന്തുണയാണ് പ്രണവിന്റെ പുതിയ ചിത്രങ്ങള്‍ക്ക് ലഭിക്കുന്നത്.

സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ പ്രണവിനെ തിരഞ്ഞെങ്കിലും ആര്‍ക്കും കണ്ടെത്താനായില്ല. തുടര്‍ന്ന് സിനിമ കാണാനത്തിയ സുചിത്ര മോഹന്‍ലാലാണ് പ്രണവ് യാത്രയിലാണെന്നും ഊട്ടിയിലുണ്ടെന്നും വെളിപ്പെടുത്തിയത്.

ബൈക്കില്‍ സ്ഥലങ്ങള്‍ ചുറ്റുന്ന സോളമന്‍ ഡാനിയലും സംഘവുമാണ് ഊട്ടിയില്‍ വച്ച് അപ്രതീക്ഷിതമായി താരത്തെ കണ്ടത്. പരിചയപ്പെടാനെത്തിയ ആരാധകരോട് വിശേഷങ്ങള്‍ പങ്കുവച്ചും ഫോട്ടോയ്ക്കു പോസ് ചെയ്തതിനും ശേഷമാണ് പ്രണവ് മടങ്ങിയത്.

വീഡിയോയ്ക്ക് നിരവധി കമന്റുകളാണ് സോഷ്യല്‍മീഡിയയില്‍ ലഭിക്കുന്നത്. എളിമയുടെ ഏറ്റവും നല്ല ഉദാഹരണം, വര്‍ഷത്തില്‍ ഒരു തവണ വരുന്നു ഒരു പടം ചെയ്യുന്നു പടം ഹിറ്റ് അടിക്കുന്നു പോകുന്നു, ഇതാ ലൈഫ്, വര്‍ഷത്തില്‍ ഒരു പടം.. അത് ഹിറ്റ്… ഇജ്ജാതി മനുഷ്യന്‍ തുടങ്ങി നിരവധി രസികന്‍ കമന്റുകളാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News