“അയാളെ കൊന്നിട്ട് രക്ഷപ്പെടാം എന്ന് ചിന്തിച്ചിരുന്നു, അതില്‍ നിന്നും തന്നെ പിന്തിരിപ്പിച്ചത് ആ ഒരേ ഒരു കാര്യം”; തുറന്നുപറഞ്ഞ് നജീബ്

ഏറെ ആകാംഷയോടെ പ്രേക്ഷകര്‍ കാത്തിരുന്ന ചിത്രമാണ് ആടുജീവിതം. തിയേറ്ററുകള്‍ എത്തിയപ്പോഴും ആ ആവേശത്തിന് ഒരു കുറവു പോലും വന്നിട്ടില്ല. മികച്ച അഭിപ്രായം നേടി മുന്നേറുകയാണ് പൃഥ്വിരാജ് നായകനായ ആടുജീവിതം. പൃഥ്വിരാജിന്റെ അഭിനയത്തെ കുറിച്ച് പ്രശംസകള്‍ ഏറുകയാണ്. താരത്തിന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രം എന്ന് തന്നെ ആടുജീവിതത്തെ ചൂണ്ടിക്കാട്ടാം.

ഇപ്പോഴിതാ നജീബിനെ പൃഥ്വിരാജ് അഭിമുഖം ചെയ്യുന്ന വീഡിയോ പങ്കുവെച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.’റീല്‍ ആന്‍ഡ് റിയല്‍ ജേര്‍ണി’ എന്ന പേരില്‍ പുറത്തുവിട്ട വീഡിയോയില്‍ പൃഥ്വി നജീബിനോട് ആ സ്ഥലങ്ങള്‍ വീണ്ടും കാണാന്‍ അവസരം കിട്ടിയാല്‍ പോകുമോ എന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ അതിന് ഇല്ല എന്നായിരുന്നു നജീബ് നല്‍കിയ മറുപടി.

Also Read : വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍… കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ ഡിവൈഎഫ്‌ഐ ഇതുവരെ വിതരണം ചെയ്തത് 14 ലക്ഷം പൊതിച്ചോറുകള്‍

രക്ഷപ്പെടാന്‍ ശ്രമിക്കണം എന്ന ചിന്തയുണ്ടായിട്ടുണ്ടോ എന്ന് പൃഥ്വിരാജ് ചോദിക്കുമ്പോള്‍ അയാളെ കൊന്നിട്ട് രക്ഷപ്പെടാം എന്ന് ചിന്തിച്ചിട്ടുണ്ട് എന്നും കുടുംബത്തെക്കുറിച്ചുള്ള ചിന്തകളാണ് അതില്‍ നിന്ന് തടഞ്ഞത് എന്നും നജീബ് മറുപടി നല്‍കി. ഒരിക്കലും അവിടെ നിന്നും രക്ഷപ്പെടില്ല എന്ന ചിന്തയായിരുന്നു മനസ്സില്‍ എന്ന് നജീബ് പറഞ്ഞു.

നോവല്‍ പുറത്തിറങ്ങിയ ശേഷമാണ് തന്റെ അനുഭവങ്ങള്‍ പൂര്‍ണ്ണമായി കുടുംബം അറിഞ്ഞതെന്ന് നജീപ് പറഞ്ഞു. നജീബ് അനുഭവിച്ചതിന്റെ ഒരു ശതമാനം പോലും തങ്ങള്‍ക്ക് സ്‌ക്രീനില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെന്നും പൃഥ്വി പറയുന്നുണ്ട്. നജീബ് എന്ന വ്യക്തിയെ ഇത്തരം അനുഭവങ്ങളുണ്ടായിട്ടുള്ള വ്യക്തികളുടെ പ്രതിനിധിയായി തിരഞ്ഞെടുത്തതാണ് എന്നും പൃഥ്വിരാജ് പറയുന്നുണ്ട്.

തന്റെ മനസ്സിലെ നജീബിനെയാണ് സ്‌ക്രീനില്‍ അവതരിപ്പിച്ചതെന്നും ആ കഥാപാത്രവും യഥാര്‍ത്ഥ നജീബും തമ്മില്‍ വലിയ അന്തരവുണ്ട്, എന്നാല്‍ ആ കഥാപത്രത്തിന്റെയും യഥാര്‍ത്ഥ നജീബിന്റേയും ചിന്തകള്‍ സമാനമാണ് എന്ന് പൃഥ്വിരാജ് പറഞ്ഞുകൊണ്ടാണ് ആ വീഡിയോ അവസാനിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News