ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ഉള്‍പ്പെടെ വലിയ രണ്ട് സിനിമകളാണ് ആ സൂപ്പര്‍സ്റ്റാറിനൊപ്പം എനിക്ക് ചെയ്യാന്‍ കഴിയാതിരുന്നത്: പൃഥ്വിരാജ്

2015-2016 സമയത്ത് ചിരഞ്ജീവി പുള്ളിയുടെ പുതിയ പടമായ സൈറാ നരസിംഹ റെഡ്ഡിയിലേക്ക് എന്നെ ഒരു പ്രധാന കഥാപാത്രമായി വിളിച്ചെങ്കിലും മറ്റൊരു സിനിമ കമ്മിറ്റ് ചെയ്തുകൊണ്ട് അതില്‍ അഭിനയിക്കാന്‍ കഴിഞ്ഞില്ലെന്ന് പൃഥ്വിരാജ്. ആടുജീവിതം കമ്മിറ്റ് ചെയ്തതിനിടയില്‍ തെലുങ്ക് നടന്‍ ചിരഞ്ജീവിയെ കണ്ട അനുഭവം പങ്കുവെക്കുകയാണ് പൃഥ്വിരാജ്.

ചിരഞ്ജീവിയോടൊപ്പം അഭിനയിക്കാനുള്ള അവസരം നഷ്ടമായതിനെ കുറിച്ചും താരം തുറന്നുപറഞ്ഞു. ഒരു സ്വകാര്യ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്.

‘2015-2016 സമയത്ത് ചിരഞ്ജീവി പുള്ളിയുടെ പുതിയ പടമായ സൈറാ നരസിംഹ റെഡ്ഡിയിലേക്ക് എന്നെ ഒരു പ്രധാന കഥാപാത്രമായി വിളിച്ചു. അപ്പോള്‍ ഞാന്‍ പറഞ്ഞു, സോറി സാര്‍, ഇപ്പോള്‍ ഒരു സിനിമ കമ്മിറ്റ് ചെയ്തുകൊണ്ടിരിക്കുകയാണ്. ഒരുപാട് വലിയ പ്രൊസസ്സാണ് അത്. താടി വളര്‍ത്തുകയും വെയിറ്റ് കുറക്കുകയുമൊക്കെ വേണം. അപ്പോള്‍ രണ്ട് സിനിമയും ഒരേ സമയം ചെയ്തു തീര്‍ക്കാന്‍ പറ്റില്ലെന്ന് പറഞ്ഞു.

അദ്ദേഹം ഓകെ പറഞ്ഞു. പിന്നീട് മൂന്ന് വര്‍ഷത്തോളം നീണ്ടുനിന്ന ഷൂട്ടിനൊടുവില്‍ സൈറ റിലീസിന് തയ്യാറായി. അതിന്റെ പ്രൊമോഷന്റെ ഭാഗമായി അവര്‍ കൊച്ചിയില്‍ വന്നപ്പോള്‍ ഞാനായിരുന്നു ആ പരിപാടിയുടെ ഗസ്റ്റ്. അന്ന് ഞാന്‍ ആദ്യമായി സംവിധാനം ചെയ്ത സിനിമ ലൂസിഫര്‍ ഹിറ്റായിരിക്കുന്ന സമയമായിരുന്നു.

ആ ചടങ്ങില്‍ വെച്ച് ചിരജ്ഞീവി സാര്‍, ലൂസിഫര്‍ തെലുങ്കില്‍ ചെയ്യാന്‍ ആഗ്രഹമുണ്ട്. എന്നോട് അത് സംവിധാനം ചെയ്യാന്‍ പറ്റുമോ എന്ന് ചോദിച്ചു. അപ്പോഴും ഞാന്‍ പറഞ്ഞത്, സാര്‍, ഞാന്‍ ഇതുപോലെ വലിയൊരു സിനിമ കമ്മിറ്റ് ചെയ്തിരിക്കുകയാണ്. വളരെ വലിയൊരു പ്രൊസസ്സാണത് എപ്പോള്‍ തീരുമെന്ന് പറയാന്‍ പറ്റില്ലെന്ന് ഞാന്‍ പറഞ്ഞു. ‘ഇത് അന്നു പറഞ്ഞ അതേ സിനിമയല്ലേ? ഇത്രയും കാലമായിട്ടും ഇത് തീര്‍ന്നില്ലേ എന്ന് തമാശരൂപത്തില്‍ അദ്ദേഹം ചോദിച്ചു,’ പൃഥ്വിരാജ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News