ഒഡിഷ സ്വദേശി ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വിനോദ് പതിനാലോളം സിനിമകളില്‍ അഭിനയിച്ച നടന്‍. പതിനാലോളം സിനിമകളില്‍ വിനോദ് മുഖം കാണിച്ചിട്ടുണ്ട്. മമ്മൂട്ടി മോഹന്‍ലാല്‍ ചിത്രങ്ങളില്‍ അടക്കം വിനോദ് അഭിനയിച്ചിട്ടുണ്ട്. ചെറുപ്പം മുതല്‍ക്കേ നടന്‍ ആകണമെന്ന ആഗ്രഹം വിനോദിന് ഉണ്ടായിരുന്നു. അതുകൊണ്ട് തന്നെ ജോലി സമയങ്ങള്‍ക്കിടയിലും വിനോദ് അഭിനയിക്കാനുള്ള അവസരം നഷ്ടപ്പെടുത്തിലായിരുന്നു.
വിനോദ് ഒരു നല്ല നടനും ഒരു നല്ല മനുഷ്യനുമായിരുന്നെന്ന് നിര്‍മാതാവും നടിയുമായ സാന്ദ്രാ തോമസ്. ഇത്രയും നല്ലൊരു മനുഷ്യന് ഇത്രയും ദാരുണമായ ഒരു മരണം സംഭവിച്ചത് ഒട്ടും സഹിക്കാന്‍ വയ്യാത്തതാണ്. രണ്ടു മാസങ്ങള്‍ക്കു മുന്‍പ് തന്റെ പപ്പയ്ക്ക് യാത്രയുമായി ബന്ധപ്പെട്ട് ആവശ്യം വന്നപ്പോള്‍ സഹായിച്ചതും ഭക്ഷണം വരെ വാങ്ങി നല്‍കിയതും സാന്ദ്ര ഓര്‍ത്തെടുത്തു.
Also Read : തൃശൂരില്‍ ടിടിഇയെ കൊലപ്പെടുത്തിയ സംഭവം; പോസ്റ്റുമോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി
ഇന്നലെ ടിവിയില്‍ വാര്‍ത്ത കണ്ടപ്പോള്‍ തീര്‍ത്തും ഷോക്ക്ഡ് ആയിപ്പോയെന്നും കഴിഞ്ഞ തവണ കണ്ടപ്പോഴും അടുത്ത പടത്തില്‍ വിളിക്കണം എന്നു പറഞ്ഞാണ് പിരിഞ്ഞതെന്നും സാന്ദ്രാ തോമസ് പറയുന്നു. പുലിമുരുകന്‍, ജോസഫ്, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ ചിത്രങ്ങളില്‍ വിനോദ് വേഷമിട്ടിട്ടുണ്ട്.
ചൊവ്വാഴ്ച ആറ് മണിയോടെയാണ് ടിക്കറ്റ് ചോദിച്ചതിന് ടി ടി ഇ വിനോദിനെ ഓടുന്ന ട്രെയിനില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയത്. തൃശൂര്‍ വെളപ്പായയില്‍ വെച്ചായിരുന്നു സംഭവം. ടിക്കറ്റ് ചോദിച്ചതുമായ ബന്ധപ്പെട്ട തര്‍ക്കമായിരുന്നു കൊലപാതക കാരണം. സംഭവത്തില്‍ ഒഡീഷ സ്വദേശിയും ഭിന്ന ശേഷിക്കാരനുമായ രജനികാന്ത് പൊലീസ് പിടിയിലായിട്ടുണ്ട്. പാലക്കാട് വെച്ചാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here