‘ഹേ ഇഡ്ഡലി വട രാം ചരണ്‍ എവിടെയാണ് താങ്കള്‍’? ഷാറുഖ് അപമാനിച്ചുവെന്ന് രാം ചരണിന്റെ മേക്കപ്പ് ആര്‍ടിസ്റ്റ്, ഒടുവില്‍ ഇറങ്ങിപ്പോക്ക്

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത് ജാംനഗറില്‍ നടന്ന അനന്ത് അംബാനിയുടെ വിവാഹ ആഘോഷങ്ങള്‍ക്കിടയില്‍ നടന്‍ ഷാറുഖ് ഖാന്‍ നടത്തിയ പരമാര്‍ശമാണ്. നാട്ടു നാട്ടു എന്ന പാട്ടിനു ചുവടുവെച്ചപ്പോഴാണ് വിവാദത്തിനാസ്പദമായ സംഭവം നടന്നത്. സോഷ്യല്‍മീഡിയയില്‍ സംഭവം ഇപ്പോള്‍ വന്‍ വിവാദമായിരിക്കുകയാണ്.

പ്രീ വെഡ്ഡിങ് ആഘോഷത്തില്‍ നാട്ടു നാട്ടു ഒരു പ്രധാന ഇനമായിരുന്നു. ഷാറുഖ് ഖാന്‍, ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍ എന്നിവര്‍ നാട്ടു നാട്ടു എന്ന പാട്ടിനു ചുവടുവെച്ചപ്പോള്‍ രാം ചരണിനെയും നൃത്തത്തിന് ക്ഷണിച്ചിരുന്നു. ആ സമയത്ത് ‘ഹേ ഇഡ്ഡലി വട രാം ചരണ്‍ എവിടെയാണ് താങ്കള്‍’ എന്ന് ഷാറുഖ് വിളിച്ചതാണ് വിവാദത്തിന് കാരണമായത്.

Also Read : രാത്രിയില്‍ ഒന്നരമണിക്കൂര്‍ പണിമുടക്കി ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമും; പരിഹസിച്ച് ഇലോണ്‍ മസ്‌ക്, ഒടുവില്‍ മാപ്പുപറച്ചിലുമായി മെറ്റ

രാം ചരണിനെ ‘ഇഡ്ഡലി വട’ എന്ന പരാമര്‍ശത്തിലൂടെ അപമാനിച്ചുവെന്ന ആരോപണവുമായി രാം ചരണിന്റെയും ഭാര്യ ഉപാസനയുടെയും പേഴ്‌സനല്‍ മേക്കപ്പ് ആര്‍ട്ടിസ്റ്റ് രംഗത്തു വന്നിരുന്നു. രാം ചരണിനെതിരെയുള്ള വ്യക്തിപരമായ ആക്ഷേപം കേട്ട് ആ സമയം തന്നെ താന്‍ ഇവന്റില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് സേബ ഹസന്‍ പറയുന്നു.

തന്റെ അമര്‍ഷം ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി സേബ പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഷാറുഖ് കളിയാക്കാന്‍ ശ്രമിച്ചതല്ലെന്നും ഇത് അദ്ദേഹത്തിന്റെ രീതിയാണെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ നിന്ന് ഉയരുന്ന കമന്റുകള്‍. ഷാറുഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, ആമിര്‍ഖാന്‍ എന്നിവര്‍ ചേര്‍ന്നാണ് നാട്ടു നാട്ടു ഗാനത്തിനൊപ്പം ചുവടുവെച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News