ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ ഇടം നേടി മമ്മൂക്ക; ആദ്യ പത്തിലെത്തുന്ന ഏക മലയാളി താരം

ഗൂഗിള്‍ ട്രെന്‍ഡിങ്ങില്‍ ഇടം നേടി മലയാളത്തിന്റെ മമ്മൂക്ക. ആദ്യ പത്തിലെത്തുന്ന ഏക മലയാളി താരമാണ് മമ്മൂക്ക. ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെ ഗൂഗിളില്‍ ട്രെന്‍ഡായവരില്‍ മുന്‍നിരയിലുള്ള തെന്നിന്ത്യന്‍ താരങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ബോക്‌സ് ഓഫീസ് സൗത്ത് ഇന്ത്യ. ജനുവരി മുതല്‍ മാര്‍ച്ച് മാസം വരെയുള്ള കാലയളവില്‍ ട്രെന്‍ഡായവരില്‍ ഏക മലയാളി താരമാണാ് മ്മൂട്ടി.

പട്ടികയില്‍ ഒന്നാമതുള്ളത് തെന്നിന്ത്യന്‍ താരം തമിഴകത്തിന്റെ ദളപതി വിജയ്‌യാണ്. തെന്നിന്ത്യയില്‍ രണ്ടാം സ്ഥാനത്ത് പ്രിയ താരം മഹേഷ് ബാബുവാണ്. പ്രഭാസാണ് തെന്നിന്ത്യന്‍ താരങ്ങളില്‍ മൂന്നാം സ്ഥാനത്ത് ഉള്ളത്. നടന്‍ രജനികാന്ത് തെന്നിന്ത്യന്‍ താരങ്ങളില്‍ നാലാം സ്ഥാനത്ത് ഇടംനേടിയിട്ടുണ്ട്.

Also Read : ‘ഭൂമി നശിക്കും, പ്രളയം വരും, പര്‍വ്വതങ്ങളാണ് രക്ഷ; അരുണാചല്‍ പ്രദേശിലെ മലയാളികളുടെ മരണത്തില്‍ പുറത്തുവരുന്നത് വിചിത്ര വിവരങ്ങൾ

തൊട്ടു പിന്നില്‍ അഞ്ചാമതായി അല്ലു അര്‍ജുനാണ്. ആറാമന്‍ ധനുഷും ഏഴാമന്‍ സൂര്യയും എട്ടാമന്‍ മമ്മൂട്ടിയുമാണെന്നാണ് താരങ്ങളുടെ പട്ടികയില്‍ നിന്ന് വ്യക്തമാകുന്നത്. ഒമ്പതാം സ്ഥാനത്ത് ചിരഞ്ജീവിയും പത്താമത് രാം ചരണുമാണ് തെന്നിന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ ഇടംനേടിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News