ഒരു മലയാളി പോലുമില്ലാത്ത തിയേറ്ററില്‍ ഫുള്‍ കയ്യടികള്‍ക്ക് ഇടയില്‍ ഇരുന്ന് ഞാന്‍ കണ്ട മലയാള സിനിമയാണ്; തുറന്നുപറഞ്ഞ് വിനീത് ശ്രീനിവാസന്‍

തമിഴ്‌നാട്ടില്‍ ഒറ്റ മലയാളി പോലുമില്ലാത്ത ഒരു തിയേറ്ററില്‍ ഫുള്‍ കയ്യടികള്‍ക്ക് ഇടയില്‍ ഇരുന്ന് ഞാന്‍ കണ്ട ഒരു സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സെന്ന് വിനീത് ശ്രീനിവാസന്‍.

ഒരു സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. മലയാള സിനിമയില്‍ വന്ന മാറ്റത്തെ കുറിച്ചും മഞ്ഞുമ്മല്‍ ബോയ്സിനെ കുറിച്ചും സംസാരിക്കുകയാണ് വിനീത് ശ്രീനിവാസന്‍.

‘മഞ്ഞുമ്മല്‍ ബോയ്‌സാണ് ഞാന്‍ കുറെ കാലത്തിന് ശേഷം ഞെട്ടിപ്പോയ ഒരു സിനിമ. ശരിക്കും പറഞ്ഞാല്‍ തമിഴ്‌നാട്ടില്‍ ഒറ്റ മലയാളി പോലുമില്ലാത്ത ഒരു തിയേറ്ററില്‍ ഫുള്‍ കയ്യടികള്‍ക്ക് ഇടയില്‍ ഇരുന്ന് ഞാന്‍ കണ്ട ഒരു സിനിമയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. നമ്മള്‍ എല്ലാകാലത്തും തമിഴ് പടം സബ്‌ടൈറ്റില്‍ ഇല്ലാതെ കണ്ടിട്ടുണ്ട്. ഇപ്പോള്‍ അവര്‍ക്ക് നമ്മുടെ ഭാഷ മനസിലായി വരുന്നുണ്ട്. അവര്‍ സംസാരിക്കുന്നതും കുറച്ച് സ്പീഡില്‍ ആണല്ലോ. നേരത്തെയൊന്നും തമിഴ് ആളുകള്‍ക്ക് മനസിലാവില്ലായിരുന്നു. ഇപ്പോള്‍ ഒ. ടി. ടിയില്‍ കണ്ട് കണ്ട് അവര്‍ക്ക് അത് ക്യാച്ച് ചെയ്യാന്‍ പറ്റുന്നുണ്ട്. അത് നല്ലതാണ്. കാരണം നമ്മുടെ ഒറിജിനല്‍ ഡബ്ബില്‍ തന്നെ പടം ഇറക്കാന്‍ കഴിയും. നമ്മള്‍ മറ്റ് ഭാഷ ചിത്രങ്ങള്‍ അങ്ങനെയല്ലേ കാണുന്നത്. അതുപോലെ മറ്റുള്ളവരും മലയാള സിനിമ കാണുന്ന ഒരു നിലയില്‍ എത്തിയാല്‍ അടിപൊളിയായിരിക്കും,’വിനീത് ശ്രീനിവാസന്‍ പറയുന്നു.

Also Read : ബാങ്കിങ് വിവരങ്ങൾ ആരുമായും പങ്കുവയ്ക്കരുത്; ഹ്രസ്വ ചിത്രവുമായി കേരള പൊലീസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News