ഇഡി കസ്റ്റഡി അവകാശം ശരി വച്ച മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് മന്ത്രി വി സെന്തിൽ ബാലാജി സുപ്രീം കോടതിയിൽ

ജോലി തട്ടിപ്പ് കേസിൽ തന്നെ കസ്റ്റഡിയിൽ വാങ്ങാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അവകാശമുണ്ടെന്ന മദ്രാസ് ഹൈക്കോടതി വിധിക്കെതിരെ തമിഴ്നാട് മന്ത്രി വി സെന്തിൽ ബാലാജി സുപ്രീം കോടതിയെ സമീപിച്ചു.കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടുകിട്ടാൻ കേന്ദ്ര ഏജൻസിക്ക് അർഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി ജൂലൈ 14ന് മദ്രാസ് ഹൈക്കോടതിയിലെ മൂന്നാമത്തെ ജഡ്ജി ഇഡിക്ക് അനുകൂലമായി വിധി പ്രസ്താവിച്ചിരുന്നു.ജസ്റ്റിസുമാരായ നിഷാ ബാനു, ഭരത ചക്രവർത്തി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിലെ ഭിന്നതയെ തുടർന്നാണ് കേസ് മൂന്നാം ജഡ്ജി ജസ്റ്റിസ് സിവി കാർത്തികേയന്റെ പരിഗണനയ്ക്ക് വിട്ടത്.

also read :ലൈംഗികാതിക്രമക്കേസിൽ ആരോപണവിധേയനായ ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ജാമ്യം
പോലീസ് അല്ലാത്തതിനാൽ ഇഡിക്ക് കസ്റ്റഡി ആവശ്യപ്പെടാൻ അവകാശമില്ലെന്നും എന്നാൽ ഇഡി അറസ്റ്റ് ചെയ്താൽ കസ്റ്റഡി കാലയളവ് അറസ്റ്റ് ചെയ്ത തീയതി മുതൽ 15 ദിവസത്തിനപ്പുറം നീട്ടാൻ കഴിയില്ലെന്നും ബാലാജി നൽകിയ ഹർജിയിൽ പറയുന്നു .
ബാലാജിയുടെ ആരോഗ്യനിലയെക്കുറിച്ച് ഇഡിക്ക് അറിയാമായിരുന്നിട്ടും പോലീസ് കസ്റ്റഡിയിൽ വേണമെന്ന് ആവശ്യപ്പെട്ടതായും ,15 ദിവസത്തെ പോലീസ് കസ്റ്റഡി കാലയളവ് വർധിപ്പിക്കുന്നതിനുള്ള നിയമവിരുദ്ധമായ മാർഗമെന്ന നിലയിലാണ് ആശുപത്രിയിലെ ചികിത്സയുടെ കാലാവധി ഒഴിവാക്കണമെന്ന് ഇഡി ആവശ്യപ്പെടുന്നതെന്നും ബാലാജി വാദിക്കുന്നു.

also read:കേന്ദ്രസര്‍ക്കാരിന്റെ ഓര്‍ഡിനന്‍സിനെ ചോദ്യം ചെയ്തുള്ള ദില്ലി സർക്കാരിന്റെ ഹർജി സുപ്രീംകോടതി ഭരണഘടനാ ബെഞ്ചിന് വിട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News