വിജ്ഞാന പത്തനംതിട്ട, മൈഗ്രേഷന്‍ കോണ്‍ക്ലേവ്, കുടുംബശ്രീ, നോളജ് മിഷന്‍, കെ-ഡിസ്‌ക് എന്നിവരുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച വിജ്ഞാന പത്തനംതിട്ട തൊഴില്‍മേളയ്ക്ക് ആവേശകരമായ സ്വീകരണം. ഇതിനകം തന്നെ 2000 പേര്‍ റജിസ്റ്റര്‍ ചെയ്ത മേളയുടെ പങ്കാളിത്തം പരിഗണിച്ച് ഓഗസ്റ്റ് 10, 11 തീയതികളിലേക്കു കൂടി തൊഴില്‍മേള ദീര്‍ഘിപ്പിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. പത്തനംതിട്ട റാന്നി സെന്റ് തോമസ് കോളജില്‍ നടക്കുന്ന മേളയില്‍ രാജ്യത്തെ എല്‍&ടി, ആക്‌സിസ് ബാങ്ക്, സെന്റ് ഗ്ലോബൈന്‍ ഇന്ത്യ, റിലയന്‍സ് ജിയോ, ഊരാളുങ്കല്‍, എംഡബ്ല്യൂടി ഗ്ലോബല്‍,CEAT ടയേസ് ഉള്‍പ്പടെ 29-ഓളം പ്രമുഖ സ്വകാര്യ സ്ഥാപനങ്ങളിലെ 54 വിഭാഗങ്ങളിലുള്ള പതിനായിരിത്തിലേറെ ഒഴിവുകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്.
റാന്നി എംഎല്‍എ പ്രമോദ് നാരായണന്‍ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാജി പി. രാജപ്പന്‍ അധ്യക്ഷനാകും. പത്തനംതിട്ട ജില്ലയ്ക്ക് പുറത്തുള്ള ഉദ്യോഗാര്‍ഥികള്‍ക്കും മേളയില്‍ പങ്കെടുക്കാന്‍ അവസരമുണ്ട്. തൊഴില്‍മേളയില്‍ നേരിട്ട് പങ്കെടുക്കണമെന്ന് മാത്രം. മേളയില്‍ പങ്കെടുക്കാനാഗ്രഹിക്കുന്ന തൊഴില്‍ അന്വേഷകര്‍ https://forms.gle/c1WVJDbsWnCyzxuU8 എന്ന ലിങ്ക് വഴി റജിസ്റ്റര്‍ ചെയ്യണം. ഇത്തരത്തില്‍ റജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തൊഴില്‍മേളയുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ അറിയിപ്പുകളും വാട്‌സാപ്പ് വഴി ലഭ്യമാകും. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 7.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here