‘ ക്രാക് ദ എന്‍ട്രന്‍സ് ‘; കൈറ്റ് വിക്ടേഴ്‌സില്‍ ഇന്ന് മുതല്‍ എന്‍ട്രന്‍സ് പരീക്ഷാ പരിശീലനം

മെഡിക്കല്‍ – എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി വീഡിയോ ക്ലാസുകളും ഇന്ററാക്ടീവ് പോര്‍ട്ടലും ഉള്‍പ്പെടുന്ന ‘ക്രാക് ദ എന്‍ട്രന്‍സ് ‘ പരിപാടി കൈറ്റ് നടപ്പാക്കുന്നു. ഇതിന്റെ ഭാഗമായി കൈറ്റ് വിക്ടേഴ്‌സില്‍ ഇന്ന് (ഏപ്രില്‍ 3) രാത്രി 7 മണി മുതല്‍ ക്ലാസുകള്‍ സംപ്രേഷണം ചെയ്യും. ഇതോടൊപ്പം കുട്ടികള്‍ക്ക് പരിശീലനത്തിനു entrance.kite.kerala.gov.in എന്ന ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമും ഉണ്ടായിരിക്കും. ചോദ്യാവലികള്‍, അസൈന്‍മെന്റുകള്‍, മോക് ടെസ്റ്റ് എന്നിവ ചെയ്യുന്നത് ഈ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയാണ്.

താല്‍പര്യവും, കഴിവും ഉണ്ടായിട്ടും പിന്തുണ ഇല്ലാത്തതുകൊണ്ട് പൊതുപ്രവേശന പരീക്ഷകളില്‍ പിന്തള്ളപ്പെട്ടുപോകുന്ന കുട്ടികള്‍ക്ക് പിന്തുണ നല്‍കാന്‍ ഇതുവഴി സാധിക്കും. ഒപ്പം പഠിച്ച ആശയങ്ങള്‍ ഉറപ്പിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ക്കും തൊഴില്‍ പരീക്ഷകള്‍ക്ക് തയാറെടുക്കുന്നവര്‍ക്കും ഈ സൗകര്യം ഉപയോഗിക്കാനാവും. ദേശീയ മത്സരപരീക്ഷകള്‍ക്ക് നല്‍കുന്ന ചോദ്യങ്ങള്‍ കുട്ടി പഠിച്ച പാഠപുസ്തകത്തില്‍ നിന്നുതന്നെയാണ് എന്ന് ഉറപ്പിക്കുകയും അതിലൂടെ അവരില്‍ ആത്മവിശ്വാസം ഉണ്ടാക്കുകയും ചെയ്യുന്ന തരത്തിലാണ് പരിശീലന പരിപാടി ആസൂത്രണം ചെയ്തിരിക്കുന്നത്. ഒരു ചോദ്യത്തിന്റെ ഉത്തരത്തിന് നല്‍കുന്ന ഓപ്ഷനുകളിലൂടെ മറ്റ് നാല് ആശയങ്ങള്‍ കൂടി പഠിക്കുന്ന തരത്തില്‍ ക്രമീകരിച്ചിട്ടുണ്ട്. പഴയ ചോദ്യപേപ്പറുകളുടെ ഉത്തരങ്ങള്‍ക്കൊപ്പം പാഠഭാഗങ്ങളുമായി ബന്ധപ്പെടുത്തിയാവും അവതരിപ്പിക്കുക.

Also Read : ‘കോടീശ്വരന്മാരോട് മത്സരിക്കുന്നത് കൊടി മാത്രമുള്ള പന്ന്യന്‍ രവീന്ദ്രൻ’; കൈവശമുള്ളത് 3000 രൂപ, ബാങ്കിൽ 59,729

രാത്രി 7 മണി മുതല്‍ 11 മണി വരെ യഥാക്രമം കണക്ക്, ഭൗതികശാസ്ത്രം, രസതന്ത്രം, ജീവശാസ്ത്രം എന്നിങ്ങനെയാണ് ക്ലാസുകളുടെ സംപ്രേഷണം. ഇതേ ക്രമത്തില്‍ അടുത്ത ദിവസം രാവിലെ 7 മണി മുതല്‍ 11 മണി വരെയും ഉച്ചയ്ക്ക് 1 മണി മുതല്‍ 5 മണി വരെയും രണ്ടു തവണ പുനഃസംപ്രേഷണവും ഉണ്ടായിരിക്കും. ഓരോ വിഷയത്തിനും ഒരു മണിക്കൂര്‍ വീതമുള്ള 30 മണിക്കൂര്‍ ക്ലാസുകളാണ് ( മൊത്തം 120 മണിക്കൂര്‍) ടെലികാസ്റ്റ് ചെയ്യുക. ഓരോ ക്ലാസും ടെലികാസ്റ്റ് ചെയ്യുന്നതനുസരിച്ചായിരിക്കും മോക്ക് ടെസ്റ്റും അസൈന്‍മെന്റും നല്‍കുക. സ്‌കോര്‍ നോക്കി കുട്ടികള്‍ക്ക് മെച്ചപ്പെടാനുള്ള അവസരം ഉണ്ട്.

കൈറ്റ് വിക്ടേഴ്‌സ് ചാനലിലും യൂട്യൂബിലും പരിപാടികള്‍ എല്ലാവര്‍ക്കും കാണാം. സര്‍ക്കാര്‍-എയിഡഡ് സ്‌കൂളുകളിലെ ഈ വര്‍ഷം പ്ലസ് ടു പഠനം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ സ്‌കൂള്‍ അഡ്മിഷന്‍ നമ്പറും ജനന തീയതിയും നല്‍കി ഇന്ന് മുതല്‍ പോര്‍ട്ടല്‍ ഉപയോഗിക്കാവുന്നതാണെന്ന് കൈറ്റ് സി.ഇ.ഒ കെ.അന്‍വര്‍ സാദത്ത് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News