എഞ്ചിനിയറിംഗ്, ഫാർമസി പ്രവേശനത്തിനുള്ള കേരള എൻട്രൻസ് പരീക്ഷ പൂർത്തിയായി. രാവിലെയും ഉച്ച കഴിഞ്ഞുമായാണ് പരീക്ഷ നടന്നത്. ഒരു ലക്ഷത്തിലധികം വിദ്യാർത്ഥികൾ വിവിധ കേന്ദ്രങ്ങളിൽ പരീക്ഷ എഴുതി.
സംസ്ഥാനത്തെ 336 കേന്ദ്രങ്ങളിലും മുംബൈ, ദില്ലി, ദുബായ് എന്നിവിടങ്ങളിലുമായാണ് പരീക്ഷ നടന്നത്. 1,23,623 കുട്ടികൾ കേരള എൻട്രൻസിനായി അപേക്ഷിച്ചിരുന്നു. ഇതിൽ 96,940പേരും എഞ്ചിനിയറിംഗ് അപേക്ഷകരാണ്. രാവിലെ 10 മുതൽ 12.30 വരെയായിരുന്നു ആദ്യ പരീക്ഷ.
ഫിസിക്സ്, കെമിസ്ട്രി ചോദ്യങ്ങളടങ്ങിയ ഒന്നാം പേപ്പറും, ഉച്ച കഴിഞ്ഞ് മാത്തമാറ്റിക്സ് രണ്ടാം പേപ്പറുമാണ് പരീക്ഷ. ഫാർമസി വിഭാഗത്തിന് ഒരു പരീക്ഷയും എഞ്ചിനിയറിംഗിന് രണ്ട് പേപ്പറും എഴുതണം. പ്രവേശന പരീക്ഷാ ഫലം ജൂണ്‍ 20-നകവും, വിവിധ റാങ്ക് പട്ടികകള്‍ ജൂലായ് 20-നകവും പ്രസിദ്ധീകരിക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here