സംരഭക വര്‍ഷം പദ്ധതിയിലൂടെ കേരളത്തില്‍ 5 ലക്ഷം തൊഴിലുകള്‍ സൃഷ്ടിച്ചതെന്ന് മന്ത്രി പി രാജീവ്. കേരളത്തില്‍ സംരംഭങ്ങളാരംഭിക്കാന്‍ ആര് തയ്യാറാകും എന്ന ചോദ്യങ്ങള്‍ പലരും ഉയര്‍ത്തിയിരുന്നതാണെങ്കിലും ഈ കാലയളവില്‍ മാത്രം നമ്മുടെ കേരളത്തില്‍ 2,36,384 സംരംഭങ്ങളാരംഭിച്ചു എന്നത് സംരംഭക വര്‍ഷം പദ്ധതിയുടെ ഉജ്വലമായ വിജയത്തെയാണ് സൂചിപ്പിക്കുന്നതെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റ്
ദേശീയതലത്തില്‍ എം എസ് എം ഇ മേഖലയിലെ ബെസ്റ്റ് പ്രാക്ടീസ് അംഗീകാരം നേടിയ സംരംഭക വര്‍ഷം പദ്ധതി മറ്റൊരു ചരിത്രം കൂടി സൃഷ്ടിച്ചിരിക്കുകയാണ്. കഴിഞ്ഞ 22 മാസത്തിനിടെ കേരളത്തില്‍ സംരംഭക വര്‍ഷം പദ്ധതിയിലൂടെ മാത്രം 5 ലക്ഷം തൊഴിലുകള്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഈ കേരളത്തില്‍ സംരംഭങ്ങളാരംഭിക്കാന്‍ ആര് തയ്യാറാകും എന്ന ചോദ്യങ്ങള്‍ പലരും ഉയര്‍ത്തിയിരുന്നതാണെങ്കിലും ഈ കാലയളവില്‍ മാത്രം നമ്മുടെ കേരളത്തില്‍ 2,36,384 സംരംഭങ്ങളാരംഭിച്ചു എന്നത് സംരംഭക വര്‍ഷം പദ്ധതിയുടെ ഉജ്വലമായ വിജയത്തെയാണ് സൂചിപ്പിക്കുന്നത്.
Also Read: പൊലീസ് ഉദ്യോഗസ്ഥനെ വാഹനമിടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച പ്രതിക്ക് 15 വർഷം കഠിന തടവ്
ഒന്നില്‍ നിന്ന് തുടങ്ങി രണ്ട് ലക്ഷം സംരംഭങ്ങള്‍ ആരംഭിക്കുകയും രണ്ടര ലക്ഷം സംരംഭങ്ങളെന്ന ലക്ഷ്യത്തിലേക്ക് നീങ്ങുകയും ചെയ്യുന്ന സംരംഭക വര്‍ഷം പദ്ധതിയിലൂടെ 14,922 കോടി രൂപയുടെ നിക്ഷേപവും കേരളത്തിലുണ്ടായി എന്നത് പദ്ധതിയുടെ വലിപ്പവും ഒപ്പം സമസ്തമേഖലകളിലും സംരംഭങ്ങളാരംഭിച്ചു എന്നത് പദ്ധതിയുടെ വ്യാപ്തിയും വ്യക്തമാക്കുന്നു. 5 ലക്ഷം തൊഴിലും 2.3ലക്ഷത്തിലധികം സംരംഭങ്ങളുമെന്ന ചരിത്രനേട്ടത്തിലൂടെ കേരളത്തിന്റെ ആഭ്യന്തര ഉല്‍പാദനവും വരുമാനവും വര്‍ധിപ്പിക്കുന്നതിനും സംരംഭക വര്‍ഷം ഒരു കാരണമാകുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here