ചരിത്രം സൃഷ്ടിച്ച് സംരംഭക വർഷം പദ്ധതി. രണ്ടാം വർഷവും തുടർച്ചയായി ഒരു ലക്ഷം സംരംഭങ്ങളുണ്ടായെന്ന് മന്ത്രി പി രാജീവ്. സംരംഭക വർഷം 100026 പുതിയ തൊഴിൽ സംരംഭമുണ്ടായെന്നും 11 മാസം കൊണ്ട് 6713 കോടി നിക്ഷേപം ഉണ്ടായെന്നും മന്ത്രി പറഞ്ഞു. ഈ വർഷം ടാർജറ്റ് നിശ്ചയിച്ചിരുന്നില്ല. രണ്ടു വർഷം കൊണ്ട് ആകെ 2, 39,922 തൊഴിൽ സംരംഭം ഉണ്ടായതായി മന്ത്രി ചൂണ്ടിക്കാട്ടി. ഇതോടെ ആകെ നിക്ഷേപം 15138.05 കോടിയാണെന്നും ആകെ തൊഴിൽ ലഭിച്ചത് 5,09,935 ലക്ഷം പേർക്കാണെന്നും മന്ത്രി പറഞ്ഞു . 76377 വനിത സംരംഭവും സംസ്ഥാനത്ത് ഉണ്ടായിട്ടുണ്ട്.
ALSO READ: കുട്ടികളുടെ കായിക ശേഷി പരിപോഷിപ്പിക്കാന്‍ സമ്മര്‍ ക്യാമ്പ്
ഒരു ലക്ഷം സംരംഭങ്ങൾ തുടർച്ചയായ രണ്ടാം വർഷവും ഉണ്ടായി. 11 മാസം കൊണ്ട് 2,09,725 പേർക്ക് തൊഴിൽ നൽകിയെന്നും മന്ത്രി പറഞ്ഞു. 2 വർഷത്തെ കണക്കുകൾ പ്രകാരം എറണാകുളം ജില്ലയാണ് ഒന്നാം സ്ഥാനത്ത്. തിരുവനന്തപുരം രണ്ടാം സ്ഥാനത്തും തൃശൂർ മൂന്നാം സ്ഥാനത്തുമാണ്.
ALSO READ: ‘ദേ അതെനിക്ക് ഇതാണ്…’; മാധ്യമപ്രവർത്തകനോട് അസഭ്യം സൂചിപ്പിക്കുന്ന മറുപടിയുമായി സുരേഷ് ഗോപി,വിവാദം
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here