വ്യാപാരി വ്യവസായി സമിതി മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഐഎം നേതാവുമായിരുന്ന ബിന്നി ഇമ്മട്ടി അന്തരിച്ചു

വ്യാപാരി വ്യവസായി സമിതി മുന്‍ സംസ്ഥാന പ്രസിഡന്റും സിപിഐഎം നേതാവുമായിരുന്ന ബിന്നി ഇമ്മട്ടി അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് വൈകിട്ട് ഏഴുമണിയോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഹൃദ്‌രോഗത്തെ തുടർന്ന് ഏതാനും വർഷം മുമ്പ് ആൻജിയോ പ്ലാസ്റ്റി ചികിത്സയ്ക്ക് വിധേയനായിരുന്നു.

ALSO READ: കന്നഡ സംവരണ ബിൽ മരവിപ്പിച്ച് സിദ്ധരാമയ്യ സർക്കാർ

രണ്ടു ദിവസമായി നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആൻജിയോഗ്രാം പരിശോധനയ്ക്കായി ഇന്ന് എറണാകുളത്തെ ആശുപത്രിയിൽ എത്തിയതായിരുന്നു. വൈകിട്ട് രക്തസമ്മർദ്ദം കുറയുകയും ഏഴുമണിയോടെ ഹൃദയസ്തംഭനം ഉണ്ടാവുകയുമായിരുന്നു. തൃശൂർ ജില്ല സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡൻ്റും സിപിഐഎം ഏരിയ കമ്മിറ്റി അംഗവുമായിരുന്നു.

ALSO READ: ‘ഒരാവേശത്തിനാണ് ലേലത്തിന്റെ സെക്കന്‍ഡ് പാര്‍ട്ട് ചെയ്യാമെന്ന് വിചാരിച്ചത്, പക്ഷേ മിക്കവാറും അത് ഡ്രോപ്പ് ചെയ്യും’: നിതിന്‍ രഞ്ജി പണിക്കര്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News