വ്യവസായ – വാണിജ്യരംഗത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മാറ്റുവാൻ സംരംഭകർ തയ്യാറാവണമെന്ന് പ്രമുഖ വ്യവസായി പത്മശ്രീ എംഎ യൂസുഫലി. കാലിക്ക് ചേംബർ ഓഫ് കോമേഴ്സ് ചേംബർ ഭവൻ അനക്സിന്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോവിഡിന് ശേഷം കടന്നുവന്ന ഡിജിറ്റൽ യുഗത്തിന്റെ മാറ്റത്തെ വ്യവസായ-വാണിജ്യ രംഗത്ത് കൂടി കൊണ്ടുവരുവാൻ നാം തയ്യാറാകണം. എങ്കിലേ വരും കാലത്ത് നിലനില്ക്കുവാൻ സാധിക്കുകയുള്ളൂ. കോഴിക്കോടിന്റെ നഷ്ടപ്പെട്ട വാണിജ്യ പ്രതാപം തിരിച്ചു പിടിക്കാൻ കാലിക്കറ്റ് ചേംബർ ഓഫ് കോമേഴ്സ് മുൻകൈയ്യെടുക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Also Read; യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പ്, കൊല്ലത്തും അട്ടിമറി; രേഖകൾ കൈരളി ന്യൂസിന്
നൂറ്റാണ്ടുകളുടെ പ്രതാപമാണ് കോഴിക്കോടിന്റെ വാണിജ്യ മേഖലക്കുള്ളത്. ഈ രംഗത്തെ സാങ്കേതികമാറ്റത്തിന്റെ പുതു യുഗത്തിൽ, ആ സാധ്യതകൾ കൂടി ഉപയോഗപ്പെടുത്തി പഴയ പ്രതാപം തിരിച്ചു കൊണ്ടുവരുവാൻ സാധിക്കും. പലപ്പോഴും അറേബ്യയിൽ നിന്നുള്ള വ്യാപാരികൾ ഗോഡ്സ് ഓൺ കൺട്രിയിൽ നിന്നുള്ളയാളാണെന്ന് പരിചയപ്പെടുത്തുമ്പോൾ, അവരുടെ പിതാമഹൻമാരിൽ പലരും കാലിക്കൂത്തിൽ വാണിജ്യ ഇടപാടുമായി ബന്ധപ്പെട്ടതിനെക്കുറിച്ച് പറയുന്നത് കേൾക്കുമ്പോൾ ആ പഴയ പ്രതാപം തിരിച്ചു പിടിക്കുവാൻ നമുക്ക് സാധിക്കുമെന്നു തന്നെയാണ് തന്റെ പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി.
Also Read; വിശന്ന് കരഞ്ഞ കുഞ്ഞിന്റെ വായിൽ മദ്യം ഒഴിച്ചും തലക്കടിച്ചും കൊലപ്പെടുത്തി; അമ്മയും കാമുകനും പിടിയിൽ
കോഴിക്കോട്ട് ലുലു മാൾ ഒന്നാം ഘട്ടം വിജയിച്ചാൽ രണ്ടാം ഘട്ടം കൂടുതൽ നിക്ഷേപം എത്തും. കോൺഫ്രൻസ് ടൂറിസത്തിന് മുൻഗണന നൽകണമെന്ന് പ്രധാന മന്ത്രി കണ്ടപ്പോൾ നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഹയാത്ത് ഹോട്ടലിന്റെ ബ്രാഞ്ച് കോഴിക്കോട് തുടങ്ങുമന്നും അദ്ദേഹം പ്രഖ്യാപിച്ചു. ചടങ്ങിൽ പ്രസിഡന്റ് റാഫി പി ദേവസ്യ അധ്യക്ഷ്യം വഹിച്ചു. വിനീഷ് വിദ്യാധരൻ (പ്രസിഡന്റ്), സിറാജ് എടത്തൊടി (സെക്രട്ടറി) എന്നിവരുടെ നേതൃത്വത്തിലുള്ള പുതിയ ഭാരവാഹികളെ എം. എ യൂസുഫലി സ്ഥാനചിഹ്നമണിയിച്ചു. മുൻ പ്രസിഡന്റ്മാരായ ഡോ. കെ മൊയ്തു, സുബൈർ കൊളക്കാടൻ, പികെ അഹമ്മദ്, മലബാർ ഗ്രൂപ്പ് ചെയർമാൻ എംപി അഹമ്മദ്, സികെ അബ്ദുൾ മജീദ് എന്നിവർ സംസാരിച്ചു. ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ എം മുസമ്മിൽ സ്വാഗതവും ചേംബർ സെക്രട്ടറി എപി അബ്ദുള്ളക്കുട്ടി നന്ദിയും പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here