സംരംഭക വർഷം വൻവിജയം; വ്യവയസായവകുപ്പിന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടെ

സംസ്ഥാന വ്യവസായ വകുപ്പിൻ്റെ സംരംഭകവർഷം പദ്ധതി വൻവിജയം. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ 2022 ഏപ്രിൽ 1-ന് ആരംഭിച്ച പദ്ധതി വൻവിജയമെന്നാണ് വ്യക്തമാകുന്നത്. പദ്ധതി ഒന്നര വർഷം പിന്നിടുമ്പോൾ തന്നെ ലക്ഷ്യമിട്ടതിലും ഏറെ ഉയരെയാണ് വ്യവസായ വകുപ്പിൻ്റെ നേട്ടം. സംസ്ഥാനത്ത് ഇതിനകം 2 ലക്ഷം സംരംഭങ്ങൾ ആരംഭിക്കാനായി. ഇതു വഴി 4,23,101 പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു.

Also Read: ശബരിമലയിലെ വരുമാനം 204 കോടി; ലേല തുക കണക്കാക്കുമ്പോൾ വരുമാനത്തിൽ കുറവുണ്ടാകില്ലെന്ന് ദേവസ്വം ബോർഡ്

നിക്ഷേപം പന്ത്രണ്ടായിരം കോടി കവിഞ്ഞതായും വ്യവസായ വകുപ്പ് പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ഈ വർഷം മാർച്ച് 3l ന് അവസാനിച്ച സംരംഭക വർഷം ഒന്ന് നവംബർ പിന്നിട്ടപ്പോൾ തന്നെ ലക്ഷ്യം കവിഞ്ഞിരുന്നു. ഒരു ലക്ഷം സംരംഭങ്ങൾ ലക്ഷൃമിട്ടിടത്ത് 1,39,840 സംരംഭങ്ങൾ ആരംഭിക്കാനും ഇതിലൂടെ 3,00,056 തൊഴിലവസരങ്ങൾ ലഭ്യമാക്കാനുമായിരുന്നു. 8,422.36 കോടിയുടെ നിക്ഷേപമാണ് ആദ്യ വർഷം എത്തിയത്. സംരംഭക വർഷം – രണ്ട് , പാതി പിന്നിടുമ്പോൾ പുറത്തു വന്ന പുതിയ കണക്ക് വിമർശകരുടെ നാവടക്കുന്നതായി.

Also Read: ജനുവരിയില്‍ 16 ദിവസം ബാങ്കുകള്‍ക്ക് അവധി

സംരംഭക വർഷം പദ്ധതി പാളിയെന്ന് പ്രചരിപ്പിക്കാൻ തുടക്കത്തിൽ ശ്രമിച്ച ചില മാധ്യമങ്ങൾക്കും പുതിയ കണക്ക് തിരിച്ചടിയായി. പുതിയ സംരംഭകരെ ആകർഷിക്കുന്നതിനായി വ്യവസായ വകുപ്പ് നടപ്പാക്കിയ വിവിധ പദ്ധതികളും നിയമ ഭേദഗതികളുമാണ് സംരംഭകരെ വൻതോതിൽ ആകർഷിച്ചത് എന്നാണ് വിലയിരുത്തൽ. കേരളം വ്യവസായ സംരംഭക സൗഹൃദമല്ല എന്ന് പ്രചരിപ്പിക്കുന്നവർക്കും നേട്ടത്തിൻ്റെ ഈ പുതിയ കണക്ക് തിരിച്ചടിയായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News