28ാമത് രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചു

28ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയിലേക്കുള്ള എന്‍ട്രികള്‍ ക്ഷണിച്ചു. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള സിനിമകള്‍ ആഗസ്റ്റ് 11 രാവിലെ പത്തു മണി മുതല്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. എന്‍ട്രികള്‍ ക്ഷണിക്കുന്ന വിവരം മന്ത്രി സജിചെറിയാൻ ഫേസ്ബുക്കിൽ പങ്കുവെച്ചു. 2023 ഡിസംബര്‍ എട്ടു മുതല്‍ 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്നത്.  iffk.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് എന്ട്രികള് സമര്പ്പിക്കേണ്ടത്.

also read: മണിപ്പൂർ സംഘർഷം; സംസ്ഥാന സർക്കാരുകൾക്കും സൈന്യത്തിനും നോട്ടീസ് അയച്ച്‌ ഹൈക്കോടതി

മന്ത്രി സജി ചെറിയാന്റെ ഫേസ്ബുക് പോസ്റ്റ്

കേരള സര്ക്കാരിന്റെ സാംസ്‌കാരിക വകുപ്പിനുവേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി 2023 ഡിസംബര് എട്ടു മുതല് 15 വരെ തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന 28ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലേക്കുള്ള എന്ട്രികള് ക്ഷണിച്ചു. മേളയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതിനുള്ള സിനിമകള് ആഗസ്റ്റ് 11 രാവിലെ പത്തു മണി മുതല് ഓണ്ലൈനായി സമര്പ്പിക്കാം. സിനിമകള് സമര്പ്പിക്കാനുള്ള അവസാന തീയതി 2023 സെപ്റ്റംബര് 11 ആണ്. 2022 സെപ്റ്റംബര് ഒന്നിനും 2023 ആഗസ്റ്റ് 31നുമിടയില് നിര്മ്മാണം പൂര്ത്തിയാക്കിയ ചിത്രങ്ങളാണ് പരിഗണിക്കുക. iffk.in എന്ന വെബ്‌സൈറ്റ് മുഖേനയാണ് എന്ട്രികള് സമര്പ്പിക്കേണ്ടത്. അന്താരാഷ്ട്ര മല്സര വിഭാഗം, ഇന്ത്യന് സിനിമ നൗ, മലയാളം സിനിമ റ്റുഡേ എന്നീ വിഭാഗങ്ങളിലേക്കാണ് എന്ട്രികള് സമര്പ്പിക്കേണ്ടത്.

also read: ജയിലറില്‍ വിനായകന് പകരം മമ്മൂട്ടി വില്ലനായിരുന്നെങ്കിൽ ഡബിൾ ഇംമ്പാക്ട് ഉണ്ടാകുമായിരുന്നു; ഒമർ ലുലു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here