സംസ്ഥാനത്തെ വന്യജീവി വാരാഘോഷത്തിനോട് അനുബന്ധിച്ച് എല്ലാ വന്യജീവി സങ്കേതങ്ങളിലും പൊതുജനങ്ങള്‍ക്ക് പ്രവേശനം സൗജന്യം. കൂടാതെ സംസ്ഥാന-ജില്ലാ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വിപുലമായ മത്സരങ്ങളും നടത്തുവാൻ തീരുമാനിച്ചിട്ടുണ്ട്. വാരാഘോഷത്തിന്റെ സമാപന സമ്മേളനം ഒക്ടോബര്‍ 8 നു കോഴിക്കോട് നടക്കും.
ALSO READ:ജനനായകന്റെ ഓര്‍മകളില്‍ നനഞ്ഞ് പയ്യാമ്പലം; ഒഴുകിയെത്തിയത് ആയിരങ്ങള്‍
വന്യജീവി വാരാഘോഷം 2023ന്റെ സംസ്ഥാനതല ഉദ്ഘാടനം തൃശൂര്‍ പുത്തൂരിലെ സുവോളജിക്കല്‍ പാര്‍ക്കില്‍ ഒക്ടോബര്‍ 2ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് നടക്കും. റവന്യു വകുപ്പ് മന്ത്രി അഡ്വ.കെ.രാജന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങ് വനം-വന്യജീവി വകുപ്പു മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. സുവോളജിക്കല്‍ പാര്‍ക്ക് സബ് സ്റ്റേഷന്‍ ഉദ്ഘാടനം മന്ത്രി കെ കൃഷ്ണന്‍ കുട്ടിയും തൃശൂര്‍ മൃഗശാലയില്‍ നിന്നുള്ള മയിലുകളുടെ കൈമാറ്റം മന്ത്രി ജെ ചിഞ്ചുറാണിയും നിര്‍വ്വഹിക്കും.
മ്യൂസിയം മൃഗശാലാ വകുപ്പിന്റെ വന്യജീവി വാരാഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 2 മുതൽ 8 വരെ സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് തിരുവനന്തപുരം മൃഗശാലയിൽ സൗജന്യ പ്രവേശനം നൽകും.
‘പൈയ്യപ്പള്ളി മൂല, കൊങ്ങമ്പറ എന്നിവിടങ്ങളില്‍ നിന്നായി രണ്ട് ഘോഷയാത്രകള്‍ ഉണ്ടാകും. വാരഘോഷ ഉത്‌ഘാടന ചടങ്ങിൽ വെച്ച് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കിലേയ്ക്ക് മയിലുകളെ മന്ത്രി അഡ്വ.കെ രാജന്‍ ഏറ്റുവാങ്ങും. ചടങ്ങില്‍ സ്റ്റേറ്റ് ഓഫ് ഇന്ത്യാ ബേര്‍ഡ്‌സ് പുസ്തക പ്രകാശനം മന്ത്രി കെ.രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. അരണ്യം വന്യജീവി വിശേഷാല്‍ പതിപ്പ് മന്ത്രി ഡോ.ആര്‍ ബിന്ദു പുറത്തിറക്കും. ടി.എന്‍.പ്രതാപന്‍ എം പി,തൃശൂര്‍ മേയര്‍ എം.കെ.വര്‍ഗ്ഗീസ്, മുന്‍ വനം മന്ത്രി അഡ്വ.കെ.രാജു എന്നിവര്‍ മുഖ്യാതിഥികളാകും. മുഖ്യ വനം മേധാവി ഗംഗാസിംഗ് ആമുഖ പ്രഭാഷണം നടത്തും.
ALSO READ:സ്വർണവില വീണ്ടും കൂപ്പുകുത്തി; മഴയത്തും ഇടിച്ചുകയറി സ്വർണാഭരണ പ്രേമികൾ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here