ലോക പരിസ്ഥിതി ദിനത്തില്‍ ഇഎംഎസ് അക്കാദമിയില്‍ വൃക്ഷ തൈ നട്ട് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.
അതേസമയം പരാജയവും വിജയവും തെരഞ്ഞെടുപ്പില്‍ സാധാരണമെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ മാധ്യമങ്ങളോട് പറഞ്ഞു. ബിജെപിക്കെതിരെയുള്ള ജനവിധിയാണ് ഉണ്ടായതെന്നും ബിജെപിയുടെ ഫാസിസ്റ്റ് രാഷ്ട്രീയത്തെ ഇന്ത്യന്‍ ജനത തള്ളിക്കളഞ്ഞെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. ഇന്ത്യ മുന്നണിക്ക് മികച്ച വിജയമുണ്ടാക്കാന്‍ സാധിച്ചു. കോണ്‍ഗ്രസ് വോട്ടുകള്‍ ബിജെപിക്ക് ലഭിച്ചതാണ് തൃശൂരില്‍ ബിജെപിയുടെ വിജയത്തിന് കാരണം. എല്‍ഡിഎഫ് വോട്ടുകള്‍ തൃശൂരില്‍ വര്‍ധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
ALSO READ:പരിസ്ഥിതി മിത്രം മാധ്യമ പുരസ്‌കാരം കൈരളി ന്യൂസ് സീനിയര്‍ ന്യൂസ് എഡിറ്റര്‍ കെ രാജേന്ദ്രന്
എല്‍ഡിഎഫ് പരാജയം വിശദമായി ചര്‍ച്ച ചെയ്യും. യുഡിഎഫിന് കേരളത്തില്‍ 5 % വോട്ട് കുറഞ്ഞു. എല്‍ഡിഎഫിന് 1% വോട്ട് മാത്രം കുറഞ്ഞു. മാധ്യമങ്ങള്‍ ഒറ്റക്കെട്ടായി ആക്രമിച്ചിട്ടും 1% വോട്ട് മാത്രമാണ് കുറഞ്ഞതെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. എല്‍ഡിഎഫിന്റെ അടിത്തറക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. ന്യൂനപക്ഷത്തെയും ഭൂരിപക്ഷത്തെയും മുഖവിലക്കെടുത്താണ് എല്‍ഡിഎഫ് മുന്നോട്ട് പോകുക. തിരുത്തിയും ആശ്യമായ മാറ്റങ്ങള്‍ വരുത്തിയും പാര്‍ട്ടി മുന്നോട്ട് പോകുമെന്നും വടകരയില്‍ വര്‍ഗീയതയും അശ്ലീല പ്രചാരണവും നടന്നുവെന്നും അദ്ദേഹം പറഞ്ഞു. മത സൗഹാര്‍ദ്ദം നിലനിര്‍ത്താന്‍ സജീവമായ ഇടപെടല്‍ ഉണ്ടാകുമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here