സൗദി അറേബ്യയില്‍ എത്തിയ ഇന്ത്യന്‍ കാക്കകള്‍ മടങ്ങാത്ത സാഹചര്യത്തിൽ നിയന്ത്രിക്കാനായി പരിസ്ഥിതി വകുപ്പ്. കാക്കകളുടെ എണ്ണം പെരുകുകയും ശല്യം കൂടുകയും ചെയ്തതോടെയാണ് അധികൃതര്‍ നിയന്ത്രണ നടപടിക്ക് ഒരുങ്ങുന്നത്. തെക്കു പടിഞ്ഞാറന്‍ തീര നഗരമായ ജിസാനിലും ഫറസാന്‍ ദ്വീപിലും കുടിയേറിയ ഇന്ത്യന്‍ കാക്കകളാണ് തിരികെ മടങ്ങാത്തത്.
also read: മണിപ്പൂര്‍ കലാപം: വെടിവെയ്പ്പിൽ മരണം ആറായി
ഈ കാക്കകളുടെ എണ്ണം കൂടിയതോടെ മേഖലയില്‍ ചെറുജീവികളുടെ എണ്ണം വലിയ തോതില്‍ കുറഞ്ഞതായും അധികൃതർ കണ്ടെത്തി. കാക്കകള്‍ ചെറുപ്രാണികളെ മുഴുവന്‍ ഭക്ഷിക്കുന്നു. ഇത്തരത്തില്‍ പല ജീവികളും അപ്രത്യക്ഷമാകുന്നതായും കണ്ടെത്തി.
also read: നിവിൻ പോളിയുടെ ഗാരേജിലേക്ക് പുതിയ കാർ കൂടി; വില 1.70 കോടി
ജീവജാലങ്ങളുടെ നിലനില്‍പ്പിനു തന്നെ ഇത് ബാധിക്കും.ഇതോടെ കാക്കകളുടെ എണ്ണം നിയന്ത്രിക്കണമെന്ന തീരുമാനത്തിലാണ് വനം, പരിസ്ഥിതി വകുപ്പ് അധികൃതർ. കാക്കകൾ ഇവിടങ്ങളിൽ കൂടുകൂട്ടുകയും താവളമടിക്കുകയും ചെയ്യുന്നത് തടയാനുള്ള മുന്നൊരുക്കത്തിലാണ് പരിസ്ഥിതി വകുപ്പ്. ഇന്ത്യയിൽനിന്ന് കടൽ കടന്നെത്തുന്ന കാക്കകൾ മലയാളികൾക്ക് ആദ്യമൊക്കെ കൗതുകമായിരുന്നു. സൗദിയുടെ ചില ഭാഗങ്ങളിൽ മാത്രമാണ് കാക്കകളെ കണ്ടുവരാറുള്ളത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here