പരിസ്ഥിതി പ്രവര്‍ത്തകര്‍ ടി ശോഭീന്ദ്രന്‍ അന്തരിച്ചു

പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകര്‍ ടി ശോഭീന്ദ്രന്‍ അന്തരിച്ചു . 76 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.ദീര്‍ഘകാലം കോഴിക്കോട് ഗുരുവായൂരപ്പന്‍ കോളേജില്‍ ഇക്കണോമിക്‌സ് വിഭാഗം അധ്യാപകനായി സേവനമനുഷ്ടിച്ചിട്ടുണ്ട്. സഹയാത്രി പുരസ്‌കാരം, ഇന്ദിരാ പ്രിയദര്‍ശിനി വൃക്ഷമിത്ര പുരസ്‌ക്കാരം എന്നിവ കരസ്ഥാമാക്കിയിട്ടുണ്ട്.

Also Read: പിവിജിയുടെ വേര്‍പാട് വേദനാ ജനകം: മന്ത്രി പി എ മുഹമ്മദ് റിയാസ്

അമ്മ അറിയാന്‍, ഷട്ടര്‍ എന്നീ സിനിമകളില്‍ വേഷമിട്ടു. മോട്ടോര്‍ സൈക്കിള്‍ ഡയറീസ് ജോണിനൊപ്പം എന്ന പുസ്തകവും രചിച്ചിട്ടുണ്ട്. പൊതു ദര്‍ശനം ഉച്ചതിരിഞ്ഞ് വൈകുന്നേരം 3 മണി മുതല്‍ 5 മണി വരെ കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. സംസ്‌ക്കാരം വൈകുന്നേരം പുതിയ പാലം വൈദ്യുതി സ്മശാനത്തില്‍ നടക്കും.

Also Read: ഐഎഎസ് ഉദ്യോഗസ്ഥരുടെ ചുമതലകളിൽ മാറ്റം; ദിവ്യ എസ് അയ്യർ വിഴിഞ്ഞം പോർട്ട് എംഡി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News