പെരിയാറിൽ മത്സ്യങ്ങൾ ചത്ത് പൊന്തിയ സംഭവം; ഏലൂരിലെ പാരിസ്ഥിതിക എഞ്ചിനീയർക്ക് സ്ഥലം മാറ്റം

പെരിയാറിൽ മൽസ്യങ്ങൾ ചത്ത് പൊന്തിയ സംഭവത്തിൽ ഏലൂരിലെ പാരിസ്ഥിതിക എൻജിനീയർക്ക് സ്ഥലം മാറ്റം. സജീഷ് ജോയിക്ക് പകരം റീജിയണൽ ഓഫീസിലെ സീനിയർ എൻവയോൺമെന്‍റൽ എഞ്ചിനീയർ എം.എ.ഷിജുവിനെ നിയമിച്ച് മലിനീകരണ നിയന്ത്രണ ബോർഡ്‌. മത്സ്യക്കുരുതിക്ക് പിന്നാലെ വ്യവസായമന്ത്രി വിളിച്ച യോഗത്തിൽ ഏലൂരിൽ മുതിർന്ന ഓഫീസറെ നിയമിക്കാൻ തീരുമാനിച്ചിരുന്നു. സംഭവത്തില്‍ ഫിഷറീസ് സര്‍വ്വകലാശാല വിദഗ്ധ സമിതിയുടെ റിപ്പോർട്ട് ഇന്നലെ സമർപ്പിച്ചിരുന്നു.

Also Read: തെരഞ്ഞെടുപ്പിനെ ശേഷമുള്ള യുഡിഎഫ് ആദ്യയോഗം ഇന്ന്

ഫിഷറീസ് മന്ത്രി സജി ചെറിയാൻ്റെ നിർദേശ പ്രകാരമായിരുന്നു ഫിഷറീസ് സർവ്വകലാശാല വിദഗ്ധ സംഘം പെരിയാറിലെ മത്സ്യക്കുരുതിയെക്കുറിച്ച് അന്വേഷണം നടത്തിയത്.അക്വാകള്‍ച്ചര്‍ വിഭാഗം അസിസ്റ്റന്‍റ് പ്രൊഫസര്‍ ഡോ.ബിനു വര്‍ഗ്ഗീസ് ചെയര്‍മാനായും ഡോ.കെ ദിനേശ് കണ്‍വീനറുമായുള്ള 7 അംഗ സമിതി കഴിഞ്ഞ ദിവസം സംഭവസ്ഥലം നേരിട്ട് സന്ദർശിച്ച് പരിശോധന നടത്തിയിരുന്നു. സമിതി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കാനാണ് സർക്കാർ തീരുമാനം.

Also Read: ഹജ്ജ് തീർത്ഥാടനം; കണ്ണൂർ വിമാനത്താവളത്തിൽ നിന്നുള്ള ആദ്യവിമാനം ജൂൺ ഒന്നിന് പുറപ്പെടും

രാസമാലിന്യം കലർന്നുവെന്ന് സംശയിക്കുന്ന വെള്ളത്തിൻ്റെ ശാസ്ത്രീയ പരിശോധനാ ഫലവും ഉടൻ ലഭിക്കും. അതേ സമയം ഫോർട്ട് കൊച്ചി സബ്ബ് കളക്ടറുടെ നേതൃത്വത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുൾപ്പെട്ട സംഘവും അന്വേഷണം നടത്തുന്നുണ്ട്. സബ് കളക്ടറുടെ റിപ്പോർട്ട് ഇന്ന് കളക്ടർക്ക് കൈമാറും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News