കോൺഗ്രസ് പ്രകടനപത്രികയിലെ പരിസ്ഥിതി സംബന്ധിച്ച വിഷയങ്ങൾ; യുഡിഎഫ് സ്ഥാനാർഥിയും എംപിയും നിലപാട് വ്യക്തമാക്കണം: എൽഡിഎഫ്

കോൺഗ്രസ് പ്രകടനപത്രികയിൽ പരിസ്ഥിതി, കാലാവസ്ഥ വ്യതിയാനം, ദുരന്ത നിവാരണം എന്നിവയെ സംബന്ധിച്ച് പറഞ്ഞിരിക്കുന്ന കാര്യങ്ങളിൽ ഇടുക്കിയിലെ ജനങ്ങൾക്ക് ആശങ്കയുണ്ടെന്നും ഇതിൽ എന്താണ് നിലപാട് എന്ന് ഇടുക്കിയിലെ യുഡിഎഫ് സ്ഥാനാർത്ഥിയും നിലവിലെ എംപിയുമായ ഡീൻ കുര്യാക്കോസ് വ്യക്തമാക്കണമെന്നും എൽഡിഎഫ് ഇടുക്കി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.

Also Read: ബിജെപിയുടെ തീവ്ര വർഗീയ രാഷ്ട്രീയവും കോൺഗ്രസിന്റെ ഇരട്ടത്താപ്പും വിളിച്ചുപറഞ്ഞ് ആറ്റിങ്ങലിൽ മുഖ്യമന്ത്രിയുടെ തെരഞ്ഞെടുപ്പ് പര്യടനം

കോൺഗ്രസ് പ്രകടനപത്രിയുടെ പത്താം ഭാഗത്ത് പരിസ്ഥിതിയെ കുറിച്ചുള്ള വിശദീകരണത്തിലെ 1, 5 , 7, 10, ഖണ്ഡികകളിലായി കേരളത്തിലെ ജനത്തെ ബാധിക്കുന്ന ഗുരുതര പരാമർശങ്ങൾ ഉണ്ട് എന്നും ഈ വിഷയത്തിൽ ഡീൻ കുര്യാക്കോസ് നയം വ്യക്തമാക്കണമെന്നും എൽഡിഎഫ് നേതാക്കൾ ആവശ്യപ്പെട്ടു.

Also Read: സൂര്യഗ്രഹണം ലോകാവസാനമെന്ന് വിശ്വസിച്ചു; യുഎസിൽ ഭർത്താവിനെയും കുട്ടികളെയും ക്രൂരമായി കൊലപ്പെടുത്തി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ

അക്ഷരാർത്ഥത്തിൽ മറ്റൊരു ഗാഡ്ഗിൽ കമ്മിറ്റി കൊണ്ടുവരുമെന്നാണ് പ്രകടനപത്രിക പറഞ്ഞുവെക്കുന്നതെന്നും വന്യജീവികൾക്ക് മനുഷ്യനൊപ്പം തുല്യ പരിഗണന നൽകണമെന്ന കോൺഗ്രസ് വാദം വന്യജീവി ആക്രമണം നേരിടുന്ന മനുഷ്യരോടുള്ള വെല്ലുവിളിയാണെന്നും അന്താരാഷ്ട്ര ഫണ്ടിനുവേണ്ടി കോൺഗ്രസ് നടത്തിയ എല്ലാ നീക്കങ്ങളും പരാജയപ്പെട്ട സാഹചര്യത്തിലാണ് പുതിയ തന്ത്രങ്ങൾ മെനയുന്നതെന്നും, ഈ നയം തുടരുന്നത് കൊണ്ടാണ് വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യാൻ പാർലമെന്റിന് അകത്ത് പ്രക്ഷോഭം സംഘടിപ്പിക്കാൻ യുഡിഎഫ് എംപിമാർ തയ്യാറാകാത്തതെന്നും എൽഡിഎഫ് നേതാക്കൾ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News