എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായി; എല്‍ഡിഎഫ് മുന്നണി വന്‍വിജയം നേടും: ഇപി ജയരാജന്‍

ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള എല്‍ഡിഎഫ് സീറ്റ് വിഭജനം പൂര്‍ത്തിയായെന്നും എല്‍ഡിഎഫ് മുന്നണി വന്‍വിജയം നേടുമെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. സിപിഐഎം 15 സീറ്റിലും സിപിഐ 4 സീറ്റിലും മത്സരിക്കും. കോട്ടയത്ത് കേരള കോണ്‍ഗ്രസ് മത്സരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ALSO READ: കെഎസ്ടിഎ: സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു; സംഘടനയ്ക്ക് ആദ്യ വനിത ജനറൽ സെക്രട്ടറി

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം എല്‍ഡിഎഫ് മുന്നണിക്ക് ഉണ്ടാകും. ഇടതുമുന്നണി തെരഞ്ഞെടുപ്പിന് സജ്ജമാണ്. 14ന് ജില്ലകളില്‍ ഇടതുമുന്നണി യോഗം ചേരും. ഇതിന് പിന്നാലെ പാര്‍ലമെന്റ് അസംബ്ലിതല ഇടതുമുന്നണി യോഗങ്ങള്‍ ചേരും. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കണം. ഇടതുപക്ഷം ശക്തിപ്പെടേണ്ടത് ഈ കാലഘട്ടത്തിന്റെ ആവശ്യമാണ്. താല്‍ക്കാലിക തിരിച്ചടി അതിജീവിച്ച് ഇടതുമുന്നണി മുന്നേറ്റം ഉണ്ടാക്കും. സംസ്ഥാന വ്യാപകമായി പ്രചരണ പരിപാടികള്‍ സംഘടിപ്പിക്കും. അതാത് പാര്‍ട്ടികള്‍ അവരുടെ സ്ഥാനാര്‍ത്ഥികളെ ഉടന്‍ തീരുമാനിക്കും. അതിനുശേഷം സ്ഥാനാര്‍ത്ഥികളുടെ അന്തിമ പ്രഖ്യാപനം നടത്തുമെന്നും ഈ പി ജയരാജന്‍ പറഞ്ഞു.

ALSO READ: കേന്ദ്രം ഏകപക്ഷീയമായി സെസും സര്‍ചാര്‍ജും ചുമത്തി, കേരളത്തിന്റെ നഷ്ടം കുറഞ്ഞത് 20000 കോടി: ഡോ.ജോണ്‍ ബ്രിട്ടാസ് എംപി

ദില്ലിയിലെ സര്‍ക്കാര്‍ പ്രക്ഷോഭം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചു. വലിയ പിന്തുണയാണ് സമരത്തിന് ബിജെപി ഇതര സംസ്ഥാനങ്ങളിലെ നേതാക്കളില്‍ നിന്ന് ലഭിച്ചത്. നരേന്ദ്രമോദി ഭക്ഷണത്തിന് ക്ഷണിച്ച 8 എംപിമാരില്‍ ഒരാളാണ് പ്രേമചന്ദ്രന്‍. ക്ഷണത്തിനു പിന്നില്‍ പുതിയ അന്തര്‍ധാരയാണെന്നും ബിജെപിയും ആര്‍എസ്എസുമായുള്ള പുതിയ ബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മൃദു ആര്‍എസ്എസ് സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുന്നതെന്നും പള്ളി പൊളിച്ചു അമ്പലം പണിയുന്ന കാലത്ത് ലീഗിനെ കൂടെ കൂട്ടേണ്ട എന്നാണ് കോണ്‍ഗ്രസ് നയമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലീഗിനെ ജാഥയില്‍ കൊണ്ടുനടന്നാല്‍ ദോഷം ചെയ്യുമെന്ന് കോണ്‍ഗ്രസ് കരുതുന്നു. മുസ്ലിം ലീഗിനെ കോണ്‍ഗ്രസ് അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:  ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ ഓഫ് കേരള: ഞായറാഴ്ച സിറ്റിസൺ സയൻസ് കോൺഗ്രസ്; പൊതുജനങ്ങൾക്ക് സൗജന്യ പ്രവേശനം

കെ സുധാകരന്‍ ഈഴവരെ അപമാനിച്ചെന്നും അദ്ദേഹം പറഞ്ഞു. കാസര്‍ഗോഡ് ചെത്തുകാരന്റെ കുടുംബം എന്നു പറഞ്ഞു.ഈഴവന്മാരെ പരസ്യമായി അപമാനിച്ചു. ഇത് ഈഴവ സമുദായത്തോടു കാട്ടുന്ന തെറ്റായ നടപടിയല്ലേ? ചെത്തുകാരന്റെ കുടുംബത്തിന് ഡോക്ടറോ ബിസിനസുകാരനോ ആയിക്കൂടെയെന്നും ചോദിച്ച അദ്ദേഹം ഇതാണോ കോണ്‍ഗ്രസിന്റെ നയമെന്നും ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News