നവകേരള സദസിലൂടെ ഓരോ പ്രദേശത്തിന്റെയും പ്രശ്നങ്ങൾ പരിഹരിക്കും; ഇപി ജയരാജൻ

എൽഡിഎഫ് സർക്കാരിന്റെ ഭരണനേട്ടങ്ങൾ കേരളത്തിൽ നിറഞ്ഞുനിൽക്കുകയാണെന്ന് ഇപി ജയരാജൻ. കേരളത്തിൽ എൽഡിഎഫ് ഗവൺമെന്റ് ഏഴരവർഷം പിന്നിട്ടു. പുതിയ മാറ്റം സൃഷ്ടിച്ചെടുക്കാൻ സർക്കാരിന് സാധിച്ചു. കേരളീയം ഒരു ചരിത്ര സംഭവമായിരുന്നു, ഈ പരിപാടി ജനങ്ങളിൽ പുതിയ പ്രതീക്ഷ ഉണർത്തി.

Also Read; ‘മഞ്ചേശ്വരത്ത് നിന്നും തുടങ്ങാം’, വീഡിയോ പങ്കുവെച്ച് മന്ത്രി മുഹമ്മദ് റിയാസ്

നവകേരള സദസ് നാളെ മുതൽ ആരംഭിക്കുകയാണ്. ഓരോ പ്രദേശത്തെയും പ്രശ്നം മനസ്സിലാക്കി പരിഹരിക്കാൻ ഈ പരിപാടിക്ക് സാധിക്കും. എല്ലാ ജനകീയ പ്രശ്നങ്ങളും പരിഹരിച്ച് പുതിയ കേരളം കെട്ടിപ്പടുക്കാൻ ഇതിലൂടെ സാധിക്കും. കേരള രാഷ്ട്രീയത്തിലെ പുതിയ സംഭവമെന്നും, ഇന്ത്യയിൽ തന്നെ ഇത്തരത്തിലെ ആദ്യ പരിപാടിയാണിതെന്നും ഇപി ജയരാജൻ പറഞ്ഞു. ജനങ്ങൾ വലിയ ആവേശത്തോടെയാണ് മുഖ്യമന്ത്രിയെയും മന്ത്രിമാരെയും സ്വീകരിക്കാൻ തയ്യാറെടുക്കുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു.

Also Read; സന്നിധാനത്ത് ഭക്തർ വരുന്നതിനനുസരിച്ച് സൗകര്യങ്ങൾ വർധിപ്പിക്കും’; മന്ത്രി കെ രാധാകൃഷ്ണൻ

ഗവൺമെന്റ് ഇത്തരം പരിപാടികൾ സംഘടിപ്പിക്കുന്നതിൽ പ്രതിപക്ഷം നിരാശരാണ്. കേരളീയം പരിപാടിയിൽ നിന്ന് അവർ വിട്ടുനിന്ന ശേഷമാണ് അതിൻറെ മണ്ടത്തരം മനസ്സിലായത്. അവർ ഒറ്റപ്പെട്ടുപോയി. കേരളത്തിൽ എല്ലാ കാലത്തും സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ടെന്ന് ഇപി ജയരാജൻ പറഞ്ഞു. കോൺഗ്രസിനൊപ്പം ആണ് ബിജെപിയും സഞ്ചരിക്കുന്നത്. പ്രതിസന്ധിക്കിടയിലൂടെ നടന്ന് പ്രതിസന്ധി പരിഹരിച്ച് മുന്നോട്ടുപോകുന്ന രീതിയാണ് എൽഡിഎഫ് ഗവൺമെന്റിന്റേത്. അതാണ് ഭരണം, അതാണ് കേരളത്തിൽ നടക്കുന്നതെന്നും ഇപി ജയരാജൻ പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും ഒരുമിച്ച് സഞ്ചരിക്കുന്ന പരിപാടിയാണിത്, അതിനായി ബസ് വാങ്ങിയത് ഒരു വിവാദവും ഉള്ള കാര്യമല്ല. മുഖ്യമന്ത്രിയും മന്ത്രിമാരും പ്രത്യേകമായി യാത്ര ചെയ്താൽ വലിയ യാത്രാ പ്രശ്‌നങ്ങളുണ്ടാകും. അത് പരിഹരിക്കാനാണ് എല്ലാവരും ഒരു ബസ്സിൽ യാത്ര ചെയ്യുന്നത്. ഡിസംബർ 24 കഴിഞ്ഞാൽ അത് കെഎസ്ആർടിസിയുടെ സ്വത്തല്ല, ഒരിക്കലും ബസ് പാഴാകില്ല. ഇത്തരം കാര്യങ്ങളിൽ പ്രതിപക്ഷം കാട് കയറുകയാണെന്നും ഇപി ജയരാജൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News