‘കെ സുധാകരനും ശോഭ സുരേന്ദ്രനും തമ്മില്‍ അന്തര്‍ധാര, ഇവര്‍ ചേര്‍ന്നാണ് എനിക്കെതിരെ ഗുഢാലോചന നടത്തിയത്’: ഇ പി ജയരാജന്‍

കെ സുധാകരനും ശോഭാസുരേന്ദ്രനും തമ്മില്‍ അന്തര്‍ധാരയെന്നും ഇവര്‍ ചേര്‍ന്നാണ് തനിക്കെതിരെ ഗുഢാലോചന നടത്തിയതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍. വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെറ്റിദ്ധരിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. മറുപടി പറയാന്‍ സമയമില്ലാത്ത ഘട്ടത്തിലാണ് ആരോപണവുമായി വന്നതെന്നും അദ്ദേഹം പറഞ്ഞു.

ALSO READ:രാജീവ് ചന്ദ്രശേഖർ വോട്ട് ചെയ്യാൻ ബെംഗളൂരിൽ പോകാത്തത് ജനാധിപത്യ പ്രക്രിയയെ അവഹേളിക്കുന്ന നിലപാട്: മന്ത്രി ജി ആർ അനിൽ

‘ഒരിക്കല്‍പോലും ശോഭാ സുരേന്ദ്രനുമായി നേരിട്ട് സംസാരിച്ചിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ സംസ്‌കാര ചടങ്ങിന്റെ ഭാഗമായി കോട്ടയത്ത് വച്ച് കണ്ടിരുന്നു. കെ സുധാകരനും ശോഭാസുരേന്ദ്രനും തമ്മില്‍ അന്തര്‍ധാരയുണ്ട്. എനിക്കെതിരായ ഗൂഢാലോചന രണ്ടുപേരും ആലോചിച്ചു നടപ്പാക്കിയതാണ്. ഇവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. കെ സുധാകരന്‍ ബിജെപിയില്‍ പോകാന്‍ നില്‍ക്കുന്നയാളാണ്. സുധാകരനെ പോലെയല്ല എല്ലാവരും. ആര്‍എസ്എസിനെതിരെ ജീവന്‍ കൊടുത്തു പോരാടുന്നവരാണ് ഞാനും പാര്‍ട്ടിയും. എനിക്ക് നന്ദകുമാറിനൊപ്പം പോകേണ്ട കാര്യമില്ല. എന്തും വിളിച്ചു പറയുന്നതാണോ ബിജെപിയുടെ സംസ്‌കാരവും രാഷ്ട്രീയവും ? ബിജെപി, ആര്‍എസ്എസ് കോണ്‍ഗ്രസ് ബന്ധമാണ് ആരോപണത്തിന് പിന്നില്‍’- ഇ പി ജയരാജന്‍ പറഞ്ഞു.

ALSO READ:കേരളത്തില്‍ ഇടത് തരംഗം; എല്‍ഡിഎഫ് ചരിത്ര വിജയം നേടും: ഇ പി ജയരാജന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News