സംശുദ്ധമായ സഹകരണ മേഖലയെ കേന്ദ്രം ശ്വാസം മുട്ടിക്കുന്നു, ഇടതുപക്ഷം തെറ്റിനെ ന്യായീകരിക്കില്ല: ഇ പി ജയരാജന്‍

സംശുദ്ധമായ കേരളത്തിലെ സഹകരണ മേഖല കേന്ദ്ര സർക്കാർ ശ്വാസം മുട്ടിക്കുന്നുവെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. കേരളത്തിലെ സഹകരണ മേഖല സംശുദ്ധമായതു കൊണ്ടാണ് വൻ നിക്ഷേപം എത്തിയത്. എന്നാല്‍ ഇതിനെ തകര്‍ക്കാന്‍ ബിജെപി സര്‍ക്കാര്‍ കേന്ദ്ര ഏജൻസികളെ ഉപയോഗിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സഹകരണ മേഖലയിലെ മാന്യതയും സത്യസദ്ധതയും കാത്തു സൂക്ഷിക്കണം. ഒരു തരത്തിലുള്ള അഴിമതിയും വച്ചു പൊറുപ്പിക്കാനാകില്ലെന്നും സഹകരണ മേഖലയെ കളങ്കപ്പെടുത്താൻ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ഉരുളക്കിഴങ്ങ് ചിപ്സും കൊക്കയ്‌നും തുല്യ ആസക്തിയുണ്ടാക്കുന്നു, ഞെട്ടിക്കുന്ന പഠന റിപ്പോർട്ട് പുറത്ത്

തെറ്റിനെ ഇടതുപക്ഷം ന്യായീകരിക്കുകയോ സംരക്ഷിക്കുകയോ ഇല്ല. തെറ്റ് ചെയ്തവർക്ക് തക്കതായ ശിക്ഷ തന്നെ കൊടുക്കണമെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

ALSO READ: ഇസ്രയേൽ – ഹമാസ് യുദ്ധം: ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണ വിതരണവുമായി ഖത്തര്‍ ചാരിറ്റി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News