കേരളത്തിന്റെ പുരോഗതി തടയാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമം: ഇ പി ജയരാജന്‍

അര്‍ഹതപ്പെട്ട കേന്ദ്ര വിഹിതം പോലും നല്‍കാതെ കേരളത്തിന്റെ പുരോഗതി തടയാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഇ പി ജയരാജന്‍. ബി ജെ പിയുടെ ശത്രുതയും ശിഥിലീകരണവും കാരണം രാജ്യം ആപത്തിലായെന്നും ജയരാജന്‍ പറഞ്ഞു. കേന്ദ്ര അവഗണനക്കെതിരെ പ്രതികരിക്കാത്ത യുഡിഎഫ് എം പിമാര്‍ കേരള ജനങ്ങളോട് യുദ്ധമാണ് നടത്തുന്നതെന്ന് ഇ പി ജയരാജന്‍ പറഞ്ഞു.

READ MORE:തൃശ്ശൂരില്‍ വീണ്ടും കാട്ടാനയുടെ ആക്രമണം, തോട്ടം തൊഴിലാളിക്ക് പരുക്ക്

സി പി ഐ(എം) ജനകീയ പ്രതിരോധം, കോഴിക്കോട് പേരാമ്പ്രയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സര്‍ക്കാര്‍ നയത്തിനെതിരെ സി പി ഐ (എം) രാജ്യവ്യാപകമായി സംഘടിപ്പിക്കുന്ന ജനകീയ പ്രതിരോധ പരിപാടിക്കാണ് കേരളത്തില്‍ തുടക്കമായത്. സെപ്തംബര്‍ 11 മുതല്‍ 16 വരെ നിയോജകമണ്ഡലം കേന്ദ്രങ്ങളിലാണ് പ്രതിഷേധ സംഗമം.

READ MORE:സംസ്ഥാനത്തെ ആഭ്യന്തര വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News