“രാഹുൽ ഗാന്ധി ആദ്യം മറുപടി പറയേണ്ടത് നാഷണൽ ഹെറാൾഡ് അഴിമതിയെക്കുറിച്ച്”: ഇപി ജയരാജൻ

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ്സ് ജീർണ്ണതയിലെന്നും കഴിവുള്ള നേതാക്കളെല്ലാം കോൺഗ്രസ്സ് വിട്ട് പോയെന്നും ഇപി ജയരാജൻ. ആദ്യം രാഹുൽ ഗാന്ധി മറുപടി പറയേണ്ടത് നാഷണൽ ഹെറാൾഡ് അഴിമതിയെക്കുറിച്ചാണ്. നാഷണൽ ഹെറാൾഡ് കേസിൽ തന്നെ എന്താണ് അറസ്റ്റ് ചെയ്യാത്തത് എന്ന് രാഹുൽ ഗാന്ധി സ്വയം ചോദിക്കണം എന്നും ഇപി ജയരാജൻ പറഞ്ഞു.

Also Read; കേന്ദ്രസര്‍വീസില്‍ 827 മെഡിക്കല്‍ ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷിക്കേണ്ട അവസാന തീയതി ഏപ്രില്‍ 30

പ്രിയങ്ക ഗാന്ധിയുടെ ഭർത്താവ് ഇലക്ട്രൽ ബോണ്ട് വഴി ബിജെപിക്ക് പണം നൽകിയിട്ടുണ്ട്. അങ്ങനെയാണ് ഭൂമികുംഭകോണ കേസിൽ നിന്ന് രക്ഷപ്പെട്ടത്. രാഹുൽ ഗാന്ധിയുടേത് അപക്വമായ രാഷ്ട്രീയ നിലപാടാണെന്നും, ബിജെപിക്ക് എതിരായ പൊതുവേദിയെ ദുർബലപ്പെടുത്തുകയാണ് രാഹുൽ ഗാന്ധിയെന്നും ഇപി ജയരാജൻ ആരോപിച്ചു.

Also Read; ബിജെപി അധികാരത്തില്‍ വന്നാല്‍ വീണ്ടും ഇലക്ടറല്‍ ബോണ്ട് കൊണ്ട് വരും: കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News