കുസാറ്റ് അപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് ആദരാഞ്ജലി അർപ്പിച്ച് ഇ.പി ജയരാജൻ

കളമശ്ശേരി കുസാറ്റിൽ സംഭവിച്ച ദുരന്തത്തിൽ എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പ്രതികരിച്ചു. വളരെ ദുഖകരവും അതിധാരുണവുമായിട്ടുള്ള സംഭവമാണ് കുസാറ്റിൽ ഉണ്ടായിട്ടുള്ളത്. എല്ലാ മനുഷ്യരെയും വേദനിപ്പിക്കുന്ന ഒന്നാണ് നടന്നത്. ഇത്തരതത്തിലുള്ള ദാരുണമായ സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ഈ അനുഭവത്തിൽ നിന്ന് നല്ല ശ്രദ്ധയോട് കൂടി ഭാവി കാര്യങ്ങൾ രൂപപ്പെടുത്താം എന്ന് ഇ.പി ജയരാജൻ പറഞ്ഞു.

ALSO READ: കുസാറ്റ് അപകടം: പരിക്കേറ്റവരുടെ പൂര്‍ണ ചികിത്സാ ചെലവ് സര്‍വകലാശാല വഹിക്കുമെന്ന് മന്ത്രി ആര്‍ ബിന്ദു

വേർപ്പെട്ടു പോയ കുട്ടികളുടെ ഓർമകൾക്ക് മുന്നിൽ ആദരാഞ്ജലി അർപ്പിക്കുകയും ചെയ്തു. ഗുരുതരമായ അവസ്ഥയിലുള്ള രണ്ടു പേരെ കുറിച്ചും ആശുപത്രിയിൽ പരിക്കുപറ്റിയ 64 ഓളം ആളുകളെ കുറിച്ചും എല്ലാവരുടെ ദുഖത്തിലും പങ്കുചേരുന്നെന്നും അദ്ദേഹം അറിയിച്ചു.

ALSO READ: പെട്ടെന്നുണ്ടായ തിക്കിലും തിരക്കിലുമാണ് അപകടമുണ്ടായത്; കുസാറ്റ് വി സി 

ക്യാമ്പസിലെ ടെക് ഫെസ്റ്റുമായി ബന്ധപ്പെട്ട സംഗീതനിശക്കിടയിൽ മഴ പെയ്തതിന് ശേഷം ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് ശ്വാസം മുട്ടിയാണ് നാടിനെ നടുക്കിയ മരണങ്ങൾ സംഭവിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News