വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തി; ശോഭ സുരേന്ദ്രനെതിരെ ഇപി ജയരാജൻ്റെ മാനനഷ്ടക്കേസ്

ബിജെപി നേതാവ് ശോഭ സുരേന്ദ്രനെതിരെ എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ മാനനഷ്ടക്കേസ് ഫയൽ ചെയ്തു. കണ്ണൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. വ്യാജ ആരോപണങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയെന്നാണ് പരാതി.

Also Read; നിങ്ങൾ ആരെയാണ് ബഹിഷ്കരിക്കാൻ ശ്രമിക്കുന്നത്? ലോക കേരള സഭയെ തിരസ്കരിച്ച മാധ്യമങ്ങൾക്ക് സ്പീക്കർ എ എൻ ഷംസീറിൻ്റെ വിമർശനം

വാർത്താ സമ്മേളനം നടത്തി ശോഭ സുരേന്ദ്രൻ വ്യാജ ആരോപണങ്ങൾ ഉന്നയിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇപി ജയരാജൻ കോടതിയെ സമീപിച്ചത്. ഇപി ജയരാജൻ ബിജെപിയിൽ ചേരാനായി ചർച്ച നടത്തിയെന്നായിരുന്നു ശോഭ സുരേന്ദ്രൻ്റെ ആരോപണം. ഇതിനെതിരെയാണ് അഭിഭാഷകരായ അഡ്വ. എം രാജഗോപാലൻ നായർ, പിവി ശൈലജൻ എന്നിവർ മുഖേന ഇപി ജയരാജൻ അപകീർത്തിക്കേസ് ഫയൽ ചെയ്തത്.

Also Read; “ജീവനക്കാർ തനിക്ക് കുടുംബാംഗങ്ങൾ: കുവൈറ്റ് ദുരന്തത്തിൽ പെട്ടവരുടെ കുടുംബാംഗങ്ങളെ സംരക്ഷിക്കും”; വാർത്താസമ്മേളനത്തിൽ വികാരാധീനനായി എൻബിടിസി മാനേജിംഗ് ഡയറക്ടർ കെജി എബ്രഹാം

പതിറ്റാണ്ടുകളായി സംശുദ്ധ രാഷ്ട്രീയ പ്രവർത്തനത്തിലൂടെ ആർജിച്ച പ്രതിഛായ തകർക്കും വിധം അപകീർത്തികരമായ വ്യാജ പ്രസ്താവന നടത്തിയെന്നാണ് ശോഭ സുരേന്ദ്രനെതിരായ പരാതി. നേരത്തെ ശോഭ സുരേന്ദ്രന് ഇപി ജയരാജൻ വക്കീൽ നോട്ടീസ് അയച്ചിരുന്നു.

 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News