‘മുഖ്യമന്ത്രിയുടെ മകളായി പോയെന്നതു കൊണ്ട് വിദ്യാഭ്യാസമുള്ള ഒരു പെണ്‍കുട്ടിക്ക് അധ്വാനിച്ച് ജീവിക്കാനാകില്ലേ?’; ഇ.പി.ജയരാജന്‍

മുഖ്യമന്ത്രിയുടെ മകള്‍ക്ക് എതിരായ ആരോപണത്തില്‍ മാത്യു കുഴല്‍നാടന് വിജിലന്‍സ് കോടതിയില്‍ നിന്ന് തിരിച്ചടി കിട്ടിയതിന് പിന്നാലെ വിമര്‍ശനവുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. മുഖ്യമന്ത്രിയുടെ മകളായി പോയെന്നതു കൊണ്ട് വിദ്യാഭ്യാസമുള്ള ഒരു പെണ്‍കുട്ടിയ്ക്ക് അധ്വാനിച്ച് ജീവിക്കാനാകില്ലേ എന്ന് അദ്ദേഹം ചോദിച്ചു. സത്യത്തിനും നീതിക്കും വേണ്ടി മാധ്യമങ്ങള്‍ പോരാടണമെന്നും ഇ.പി.ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു.

മാസപ്പടി എന്ന് പറഞ്ഞുകൊണ്ട് കുറേ കാലമായി നടക്കുന്നു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ തകര്‍ക്കുക എന്ന ലക്ഷ്യത്തോടെയാണിത്. മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് വേട്ട തുടങ്ങിയിട്ട് ഏറെ കാലമായി. ലാവ്ലിന്‍ കേസും അതുതന്നെയാണ്. പ്രതി ചേര്‍ക്കണമെന്ന് പറഞ്ഞാണ് കോടതിയില്‍ പോയത്. കോടതിയെല്ലാം തള്ളിക്കളഞ്ഞില്ലേ. മാധ്യമങ്ങള്‍ ഉണ്ടാക്കിയ പ്രചാരവേല എത്ര വലുതാണ്. മുഖ്യമന്ത്രിയുടെ മകള്‍ ആണെന്ന് കാരണത്താല്‍ സ്ത്രീ എന്ന പരിഗണന പോലും നല്‍കിയില്ല. ഇതാണ് യുഡിഎഫിന്റെ രാഷ്ട്രീയ നിലപാട്. മുഖ്യമന്ത്രിയെ തകര്‍ക്കാന്‍ കഴിയാത്തതുകൊണ്ടാണ് കുടുംബത്തെ ലക്ഷമിട്ടത്. ഇതൊന്നും ശരിയായ രാഷ്ട്രീയ പ്രവര്‍ത്തനമല്ല. വി ഡി സതീശനെക്കാള്‍ ഞാനാണ് കേമന്‍ എന്ന് തെളിയിക്കാന്‍ ആണ് കുഴല്‍നാടന്റെ ശ്രമം. കോടതിയില്‍ ഒരു തെളിവ് പോലും ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

Also Read:  ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് വലിയ നേട്ടം

കോടതിയുടെ സമയം കളയുന്ന ഒരു ശല്യക്കാരനായി കുഴല്‍നാടന്‍ മാറി. ജനങ്ങളോട് മാപ്പപേക്ഷികേണ്ട അവസ്ഥയാണ് ഇത്. മാധ്യമങ്ങള്‍ മാറി ചിന്തിക്കണം. സങ്കുചിത രാഷ്ട്രീയത്തിന് മാധ്യമങ്ങള്‍ പിന്തുണ നല്‍കരുത്. മാധ്യമങ്ങളോട് തെറ്റായ വാര്‍ത്ത പ്രചരിപ്പിക്കരുതെന്നും ഇ പി ജയരാജന്‍ ആവശ്യപ്പെട്ടു.

ഊഹാപോഹങ്ങളുടെയോ മുന്‍വിധികളുടെയോ അടിസ്ഥാനത്തില്‍ അന്വേഷണം നടത്താന്‍ കഴിയില്ലെന്നാണ് കോടതി വിധി പകര്‍പ്പില്‍ പറയുന്നത്. CMRL ന് അനുകൂലമായ ഒരു തീരുമാനവും സർക്കാർ എടുത്തിട്ടില്ലെന്നും. സർക്കാർ എന്ന നിലയിൽ CMRL ന് നിയമ വിരുദ്ധമായി വിട്ടുവീഴ്ച ചെയ്തിട്ടില്ലെന്നും. അത്തരത്തിലുള്ള ഒരു രേഖയും പരാതിക്കാരൻ കോടതിയിൽ ഹാജരാക്കിയിട്ടില്ലെന്നും കോടതിയുടെ വിധി പകര്‍പ്പില്‍ പറയുന്നു.

ടക്കം മുതൽ തെളിവ് ഹാജരാക്കാൻ ആവശ്യപ്പെട്ടിട്ടും വിധി പറയാൻ മാറ്റിയ ദിവസങ്ങളിലായിരുന്നു കുഴൽനാടൻ തെളിവുകൾ ഉണ്ടെന്ന വാദവുമായി രംഗത്തെത്തിയത്. അവസാനം കേസ് പരിഗണിച്ചപ്പോൾ തെളിവുകൾ ഒന്നുമില്ലാതെ എന്തിനാണ് ഹർജി നൽകിയത് എന്നായിരുന്നു കോടതിയുടെ ചോദ്യം.

കേസിൽ വീണ്ടും വാദം കേൾക്കണമെന്ന ആവശ്യവും കോടതി തള്ളിയിരുന്നു. വിജിലൻസ് കോടതിയിൽ തിരിച്ചടി നേരിട്ടതിൽ പിന്നാലെ നടത്തിയ വാർത്താസമ്മേളനത്തിൽ പുതിയ വാദങ്ങളുമായി മാത്യു കുഴൽനാടൻ രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് ഹർജി കോടതി തള്ളിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News