ഇ പി ജയരാജൻ വധശ്രമക്കേസ്; കെ സുധാകരനെ കുറ്റവിമുക്തനാക്കിയ നടപടിയിൽ നിയമവശങ്ങൾ പരിശോധിച്ച ശേഷം സുപ്രീം കോടതിയെ സമീപിക്കും: ഇ പി ജയരാജൻ

ഇ പി ജയരാജൻ വധശ്രമക്കേസിൽ കെ സുധാകരനെ കുറ്റവിമുക്തനാക്കിയ കോടതി നടപടിയിൽ പ്രതികരണവുമായി ഇ പി ജയരാജൻ. തോക്ക് നൽകിയത് കെ സുധാകരനാണെന്ന് പ്രധാന പ്രതി പൊലീസിന് മൊഴി നൽകിയിട്ടുണ്ടെന്ന് ഇ പി ജയരാജൻ പറഞ്ഞു.കോടതി വിധി വന്ന ശേഷം വാർത്താസമ്മേളനത്തിൽ പ്രതികരിക്കുകയായിരുന്നു ഇ പി ജയരാജൻ.

ALSO READ: അഞ്ച് വ്യത്യസ്ത വേരിയന്റുകളില്‍ ടിവിഎസ് ഐക്യൂബ്

പിണറായിയെ വധിക്കാനായിരുന്നു പദ്ധതി,വാടകകൊലയാളികളായ വിക്രം ശശി,പേട്ട ദിനേശൻ എന്നിവരെ കോടതി ശിക്ഷിച്ചു.കെ സുധാകരനാണ് കൊലയാളികളെ വാടകയ്ക്കെടുത്തത് എന്നും ഇ പി ജയരാജൻ പറഞ്ഞു. സ്വന്തം നിലയിലും നിയമവശങ്ങൾ പരിശോധിച്ച് സുപ്രീം കോടതിയെ സമീപിക്കുമെന്നും ഇ പി ജയരാജൻ പറഞ്ഞു.

ALSO READ: തണുപ്പത്ത് വാഴപ്പഴം കഴിക്കാമോ ? സംശയങ്ങളുടെ സത്യാവസ്ഥ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News