സരിന് വിജയം ഉറപ്പ്; പാലക്കാട് വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ജയിക്കും: ഇ പി ജയരാജൻ

E P Jayarajan

പാലക്കാട് വൻ ഭൂരിപക്ഷത്തിൽ എൽഡിഎഫ് ജയിക്കുമെന്ന് ഇ പി ജയരാജൻ.സി പി ഐ എമ്മിനെ തോൽപ്പിക്കാനാകില്ലെന്നും ഇ പി ജയരാജൻ പറഞ്ഞു. ഇടത് സ്ഥാനാർഥി സരിന് വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു.പി സരിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇ പി ജയരാജൻ ഇന്ന് പാലക്കാട് എത്തും. വൈകിട്ട് അഞ്ചുമണിക്ക് മുൻസിപ്പൽ ബസ്റ്റാൻഡ് പരിസരത്ത് പൊതുയോഗം ഉദ്ഘാടനം ചെയ്ത് ജയരാജൻ സരിനായി ഇ പി ജയരാജൻ വോട്ട് അഭ്യർത്ഥിക്കും.

ALSO READ: ആത്മകഥാ വിവാദം; തെരഞ്ഞെടുപ്പ് ദിവസം വാർത്ത സൃഷ്ട്ടിച്ച് ജനങ്ങളിൽ തെറ്റിധാരണ ഉണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്: ടി പി രാമകൃഷ്ണൻ

അതേസമയം ആത്മകഥ വിവാദത്തിൽ ഡിജിപിക്ക് പരാതി നൽകി ഇ പി ജയരാജൻ.തൻറെ ആത്മകഥയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വാർത്തകൾ വ്യാജമെന്ന് ഇ പി ജയരാജൻ പരാതിയിൽ ഉന്നയിച്ചു. ഉപതെരഞ്ഞെടുപ്പ് ദിവസം തന്നെ വാർത്ത വന്നതിന് പിന്നിൽ ഗൂഢാലോചനയുണ്ട് എന്നും തൻറെ ആത്മകഥയിലെ ഭാഗം എന്ന് പറഞ്ഞ് മാധ്യമങ്ങൾ കാണിച്ചത് വ്യാജം ആണെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.വാർത്തയ്ക്ക് പിന്നിലെ വ്യാജരേഖ , ഗൂഢാലോചന എന്നിവ സംബന്ധിച്ച് സമഗ്രമായ അന്വേഷണം വേണമെന്ന് അദ്ദേഹം പരാതിയിൽ ആവശ്യപെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News