‘ദി കേരള സ്റ്റോറി’ വിഎസിൻ്റെ പ്രസംഗത്തെ തെറ്റായി വ്യാഖ്യാനിക്കുന്നു: ഇ.പി. ജയരാജൻ

‘ ദി കേരള സ്റ്റോറി ‘ എന്ന വിവാദ ചലച്ചിത്രവുമായി ഉണ്ടായിരിക്കുന്ന വിവാദങ്ങളോട് പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. വി.എസ്.അച്ചുതാനന്ദൻ്റെ പ്രസംഗത്തെ തെറ്റായി സിനിമ വ്യാഖ്യാനിക്കുന്നു. ഒരു മതവികാരത്തെയും വ്രണപ്പെടുത്താൽ സിപിഐഎം ആഗ്രഹിക്കുന്നില്ലെന്നും ജയരാജൻ വ്യക്തമാക്കി.

സിനിമയെ നിരോധിച്ചത് കൊണ്ട് ആശയത്തെ ഇല്ലാതാക്കാനാവില്ല. ജനങ്ങളെ ബോധവത്ക്കരിക്കുകയാണ് വേണ്ടത്. കേരള സ്റ്റോറി സിനിമയ്ക്ക് എതിരെ പ്രചാരണവും പ്രതിഷേധവുമാണ് വേണ്ടത് എന്നും എൽഡിഎഫ് കൺവീനർ ചൂണ്ടിക്കാട്ടി.

ALSO READ: ബിജെപിയുടെ വർഗീയ വിഷം തുപ്പാനുള്ള ശ്രമങ്ങളെ ജനങ്ങൾ ചവറ്റുകൊട്ടയിലെറിയും; മന്ത്രി മുഹമ്മദ് റിയാസ്

മതസ്പർദ്ദയില്ലാതെ ജീവിക്കുന്നവരാണ് മലയാളികൾ. സമൂഹത്തിൽ വർഗീയ വിദ്വേഷമുണ്ടാക്കുക എന്ന ലക്ഷ്യം വച്ചാണ് സിനിമ ഇറക്കിയത്. ഒരു കക്കുകളി നാടകത്തിൽ മതവികാരം വ്രണപ്പെടുന്നുണ്ടെങ്കിൽ അതും പരിശോധിക്കണമെന്നും ജയരാജൻ ആവശ്യപ്പെട്ടു.

അതേസമയം പതിപക്ഷ നിരയിൽ വി.ഡി.സതീശനും രമേശ് ചെന്നിത്തലും തമ്മിലുള്ള ശീതയുദ്ധത്തിനെ പറ്റിയും എൽഡിഎഫ് കൺവീനർ പ്രതികരിച്ചു. പ്രതിപക്ഷ നേതാവും ചെന്നിത്തലും തമ്മിൽ അകൽച്ചയിലാണ്.വി.ഡി സതീശനെ കൊച്ചാക്കുകയാണ് ചെന്നിത്തലയെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News