‘ഇടതുമുന്നണിയിൽ ഒരു പ്രശ്നവും ഇല്ല, തീരുമാനങ്ങൾ യോജിച്ച് എടുക്കും’: ഇ പി ജയരാജൻ

മുന്നണിക്കകത്ത് ഒരു പ്രശ്നവും ഇല്ലായെന്ന് എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ. പാർലമെന്റ് തെരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവർത്തനം ആണ് നടക്കുന്നത്. പാർട്ടികൾ അവരുടെ ആവശ്യം മുന്നണിക്ക് അകത്ത് അറിയിക്കും. മുന്നണി യോജിച്ച തീരുമാനം എടുക്കുമെന്നും തെരഞ്ഞെടുപ്പിൽ സിപിഐഎം ഒരു സീറ്റ് കേരള കോൺഗ്രസിന് വിട്ട് നൽകാൻ തയ്യാറായെന്നും അദ്ദേഹം പറഞ്ഞു. ആർ ജെ ഡി നേതാക്കൾ തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. എൽ ഡി എഫ് നേതാക്കൾ തന്നെ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്നും ഇ പി ജയരാജൻ വ്യക്തമാക്കി.

ALSO READ: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; പവന് 45,600 രൂപയായി

ആർ ജെ ഡിയുമായി എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യും. ഇനിയും എന്തെങ്കിലും ആവശ്യങ്ങൾ ഉണ്ടെങ്കിൽ അതും ചർച്ച ചെയ്യാൻ തയ്യാറെന്നും അദ്ദേഹം പറഞ്ഞു. ലീഗ് മൂന്ന് സീറ്റ് കോൺഗ്രസിനോട് ആവശ്യപ്പെട്ടു. ലീഗിന്റെ പിന്തുണ കൊണ്ടാണ് കോൺഗ്രസ് നിലനിൽക്കുന്നത്. എന്നാൽ കോൺഗ്രസ് ലീഗിനോട് അവഗണന കാണിച്ചുവെന്നും ഇ പി ജയരാജൻ പറഞ്ഞു. പക്ഷെ എൽ ഡി എഫ് ഘടക കക്ഷികളോട് സിപിഐഎം ഈ നയം സ്വീകരിക്കില്ലയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ALSO READ: ‘ആ പയ്യന്റെ അഭിനയം നന്നായിട്ടുണ്ട്, ഒന്ന് കാണണം അഭിനന്ദിക്കണം’; സംവിധായകന്‍ പ്രിയദര്‍ശന്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News