കേന്ദ്രത്തിന് കേരളത്തോട് അസഹിഷ്ണുത, നരേന്ദ്രമോദി മൂന്നര കോടി മലയാളികളെ അപമാനിക്കുന്നു; ഇ പി ജയരാജൻ

ചൂരൽമല ദുരന്തത്തിൽ കേരളത്തിന് ഇതുവരെ ഒരു സഹായവും നൽകാത്ത നരേന്ദ്രമോദിയും കേന്ദ്രസർക്കാരും മൂന്നര കോടി മലയാളികളെ അപമാനിക്കുകയാണെന്ന് ഇ.പി. ജയരാജൻ. ചൂരൽമല ദുരന്തത്തിൽ കേരളത്തിന് ഇതുവരെയും സഹായമനുവദിക്കാത്തതിൽ പ്രതിഷേധിച്ച് എൽഡിഎഫ് സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തോട് മോദിക്ക് അസഹിഷ്ണുതയാണെന്നും കേരള സർക്കാർ വയനാടിന് വേണ്ടി സാധ്യമായതെല്ലാം ചെയ്തെന്നും ഇ.പി. ജയരാജൻ പറഞ്ഞു. ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളും കേരളത്തിനെതിരെ കള്ളപ്രചാരണം നടത്തിയിരുന്നു.

ALSO READ: കളർകോട് വാഹനാപകടം, കാർ വാടകയ്ക്ക് എടുത്തത് തന്നെയെന്ന് സ്ഥിരീകരണം; കാർ ഓടിച്ച വിദ്യാർഥിയെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തു

മാധ്യമങ്ങൾ തെറ്റ് തിരുത്താൻ ഇതുവരെയും തയാറായിട്ടില്ലെന്നും കേന്ദ്ര താൽപ്പര്യങ്ങൾക്കൊപ്പമാണ് കേരളത്തിലെ മാധ്യമങ്ങൾ നിന്നിട്ടുള്ളതെന്നും ഇ.പി. ജയരാജൻ പറഞ്ഞു. കേന്ദ്രത്തിൻ്റേത് മനുഷ്യത്വമില്ലാത്ത നിലപാടാണ്. ചൂരൽമല ദുരന്തം ദേശീയ ദുരന്തമായി ഉടൻ പ്രഖ്യാപിക്കണമെന്നും കേരളത്തിന് 2200 കോടി രൂപ കേന്ദ്ര സഹായമായി അനുവദിക്കണമെന്നും ജയരാജൻ പറഞ്ഞു.

ഇന്ത്യൻ ജനത തന്നെയാണ് കേരളത്തിലും. വയനാടിന് വേണ്ടി മലയാളികൾ ഒറ്റക്കെട്ടായ രംഗത്തിറങ്ങണമെന്നും എൽഡിഎഫ് പ്രതിഷേധം ദില്ലിയിലും അലയടിക്കുമെന്നും തുടർന്ന് അദ്ദേഹം പറഞ്ഞു. സിംഹാസനത്തിൽ ഇരിക്കുന്നവർ കേരളത്തിൻ്റെ വേദന കാണണമെന്നും അല്ലെങ്കിൽ കൂടുതൽ ശക്തമായ പ്രതിഷേധത്തിലേക്ക് പോകേണ്ടി വരുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk