നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്ലിൽ ഒപ്പിടാതെ, ഗവർണർ കർഷകരെ ബുദ്ധിമുട്ടിക്കുന്നു: വിമർശിച്ച് ഇ പി ജയരാജൻ

ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ച് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. നിയമസഭ ഏകകണ്ഠമായി പാസാക്കിയ ബില്ലിൽ ഒപ്പിടാതെ, ഗവർണർ കർഷകരെ ബുദ്ധിമുട്ടിക്കുന്നുവെന്ന് ഇ പി ജയരാജൻ പറഞ്ഞു. ഇതിനെതിരായ പ്രതിഷേധമാണ് ഇടുക്കിയിലേതെന്നും, കൃഷിക്കാരുടെയും ജനങ്ങളുടെയും പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ സർക്കാരിനാണ് കഴിയുകയെന്നും അദ്ദേഹം പറഞ്ഞു. ഗവർണർക്ക് ഇത്തരം കാര്യങ്ങളിൽ പരിഹാരം കാണാൻ കഴിയില്ലെന്ന് പറഞ്ഞ ഇ പി ജയരാജൻ ഗവർണർക്ക് എവിടെ പോകാനും സ്വാതന്ത്ര്യമുണ്ടെന്നും, അതുപോലെ പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം കർഷകർക്കുമുണ്ടെന്നും കോഴിക്കോട് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ അദ്ദേഹം പറഞ്ഞു.

ALSO READ: ബിൽക്കിസ് ബാനു കേസ്; ഗുജറാത്ത് സർക്കാരിന് തിരിച്ചടി, പ്രതികളുടെ ശിക്ഷാ ഇളവ് സുപ്രീം കോടതി റദ്ദാക്കി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration