കേന്ദ്രത്തിന്റെ പ്രതികാരത്തിനെതിരെ കേരളത്തിന്റെ സർവമേഖലയും സ്പർശിച്ച ബജറ്റ് ആണ് അവതരിപ്പിച്ചതെന്ന് എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. വികസന കാഴ്ചപ്പാടുകൾ കൂടുതലുള്ള ബജറ്റാണിത്. ജനങ്ങൾക്ക് പ്രാധാന്യം നൽകിയ ബജറ്റ്. റബർ കൃഷിക്കാർക്ക് ആശ്വാസമായി താങ്ങുവില വർധിപ്പിച്ചു. ലൈഫ് പദ്ധതി ശക്തിപ്പെടുത്താനും എല്ലാവർക്കും വീടുനൽകാനും ബജറ്റിൽ തുക വകയിരുത്തി. വില വർദ്ധനവ് പിടിച്ചു നിർത്താനുള്ള നയവും ഉൾപ്പെട്ടിട്ടുണ്ട്.
Also Read: മൈക്രോബയോം മികവിന്റെ കേന്ദ്രത്തിന് തുടക്കം; ലോഗോ പ്രകാശനം ചെയ്ത് മുഖ്യമന്ത്രി
നികുതി കുടിശിക പിരിച്ചെടുക്കാൻ നടപടി സ്വീകരിച്ചിട്ടുണ്ട്. പ്രതിപക്ഷത്തെ പോലെ അരാഷ്ട്രീയക്കാരല്ല ഞങ്ങൾ എന്നും പറഞ്ഞ കാര്യങ്ങൾ ചെയ്തിരിക്കും എന്നും അദ്ദേഹം പറഞ്ഞു. നവകേരള സദസിൽ ഉയർന്നു വന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ 1000 കോടി രൂപ മാറ്റിവച്ചെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here