‘ജനങ്ങള്‍ എല്‍ഡിഎഫിന് ഒപ്പമാണ്’: ഇപി ജയരാജന്‍

എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായിയെന്ന് ഇപി ജയരാജന്‍. പ്രതീക്ഷയോടെയാണ് എല്‍ ഡി എഫ് ഈ തെരഞ്ഞെടുപ്പിനെ കാണുന്നത്. ജനങ്ങള്‍ എല്‍ഡിഎഫിന് ഒപ്പമാണ്, യുഡിഎഫിന് ഇതുവരെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനായിട്ടില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

ALSO READ ;മലപ്പുറം ജില്ലാ ബാങ്ക് ലയനം: സര്‍ക്കാര്‍ നടപടി നിയമപരം, അംഗീകരിച്ച് ഹൈക്കോടതി

ചിലര്‍ ഒരു ദിവസം മത്സരിക്കുമെന്ന് പറയുന്നു. അടുത്ത ദിവസം ഇല്ലയെന്ന്് പറയുന്നു.മുസ്ലീം ലീഗ് വലിയ പ്രതിസന്ധിയിലാണ് അകപ്പെട്ടിരിക്കുന്നത. മുസ്ലീം ലീഗിനെ കോണ്‍ഗ്രസ്സ് പരിഹസിക്കുകയാണെന്നും മൃദു ഹിന്ദുത്വ അജണ്ടയുടെ ഭാഗമാണ് ലീഗിനോടുള്ള പരിഹാസമെന്നും ഇപി വ്യക്തമാക്കി.സുധാകരന്റെ നിലപാട് മാറ്റം മുസ്ലീം ലീഗിനോടുള്ള വഞ്ചനയാണ്, കണ്ണൂരില്‍ മത്സരിക്കുമെന്ന് പറഞ്ഞത് ലീഗിനെ ഒഴിവാക്കാന്‍ ലീഗിനെ ഒതുക്കിയതിന് ശേഷം വീണ്ടും മത്സരിക്കുന്നില്ലെന്ന് പറയുന്നെന്നും ഇപി കൂട്ടിച്ചേര്‍ത്തു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News