വികസനത്തെ അലങ്കോലപ്പെടുത്താണ് യു ഡി എഫ് ശ്രമിക്കുന്നത്; ഇ പി ജയരാജന്‍

നെല്ല് സംഭരണത്തില്‍ കേന്ദ്രം 650 കോടി കേരളത്തിന്‌ നൽകിയിട്ടില്ലെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. വസ്തുത അറിഞ്ഞു വേണം കലാകാരന്മാർ പ്രതികരിക്കേണ്ടത്. കർഷകരോടൊപ്പമാണ് സംസ്ഥാന സർക്കാർ ഉള്ളതെന്നും ഇ പി ജയരാജന്‍. വികസനത്തെ അലങ്കോലപ്പെടുത്താണ് യു ഡി എഫ് ശ്രമിക്കുന്നത് എന്നും ജയരാജൻ പറഞ്ഞു.കർഷകർക്ക് പണം നൽകാൻ കാലതാമസം വരുന്നത് എന്തുകൊണ്ടാണെന്നു മനസിലാക്കണമെന്നും ഇ പി ജയരാജൻ പറഞ്ഞു.

ALSO READ:ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ സംഭവം; പുതുക്കിയ പ്രതി പട്ടിക സമര്‍പ്പിച്ചു, പൊലീസിന് നന്ദി അറിയിച്ച് ഹര്‍ഷിന

കർഷകർക്ക് വേണ്ടി ജീവൻ കൊടുത്ത് പോരാടിയവരാണ് ഇടതുപക്ഷം. ഇന്നത്തെ കേരളം എങ്ങനെ രൂപപ്പെട്ടുവെന്നും അടിമകളായി കഴിഞ്ഞിരുന്ന കർഷകർ എങ്ങനെ ഇന്നത്തെ നിലയിൽ ആയി എന്നും ആരോപണം ഉന്നയിക്കുന്നവർ ചിന്തിക്കണം. ഇടതുപക്ഷത്തിന്റെ പോരാട്ടം കൊണ്ടാണ് ഇന്നത്തെ നിലയിൽ കർഷകർ മെച്ചപ്പെട്ടത് എന്നും ജയരാജൻ പറഞ്ഞു. കർഷകർ ഓണം നല്ല രീതിയിൽ ആഘോഷിക്കാൻ കഴിയട്ടെ എന്ന നിലയിൽ ആണ് സർക്കാർ പെരുമാറിയതെന്നും ജയരാജൻ വ്യക്തമാക്കി.കലാകായിക രംഗത്തുള്ളവരും ഇക്കാര്യങ്ങൾ മനസിലാക്കണം എന്നും ജയരാജൻ പറഞ്ഞു.

ALSO READ:കെ ഫോണിന്റെ സ്വകാര്യ കണക്ഷനുകൾ പത്തനംതിട്ടയിൽ നൽകിത്തുടങ്ങി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News