“സമരത്തിലേക്ക് ക്ഷണിച്ചിട്ടും പ്രതിപക്ഷം പങ്കെടുത്തില്ല; കേരള വിരുദ്ധരായ യുഡിഎഫിനെ ജനം തിരിച്ചറിയും”: ഇ പി ജയരാജൻ

കേരളത്തിലെ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ. കേരളത്തിന് വേണ്ടിയുള്ള സമരത്തിൽ ക്ഷണിച്ചിട്ട് പോലും പ്രതിപക്ഷം പങ്കെടുക്കാൻ തയാറായില്ല. യുഡിഎഫ് പ്രവർത്തിക്കുന്നത് കേരള വിരുദ്ധമായാണ്, ഇത് വൈകാതെ ജനം തിരിച്ചറിയുമെന്നും അദ്ദേഹം തുറന്നടിച്ചു.

Also Read: തൃശ്ശൂരിൽ കോൺഗ്രസിന് തിരിച്ചടി; പ്രത്യേക സമിതി രൂപീകരിച്ച് ഐഎൻടിയുസി

ദില്ലി സമരം ചരിത്ര സംഭവമായി മാറിയെന്നും അദ്ദേഹം പറഞ്ഞു. ദില്ലിയിൽ നടന്നത് കേന്ദ്രത്തിനെതിരെയുള്ള താക്കീതാണ്. ബിജെപി ഇതര സർക്കാരുകളെല്ലാം സമരത്തെ അനുകൂലിച്ചു. ഇത് കേന്ദ്ര അവഗണന മനസിലാക്കി ആണ്. ബിജെപി ഇതര സർക്കാരുകളെ ദുര്ബലപ്പെടുത്താനാണ് ഇഡിയെ കേന്ദ്രം ഉപയോഗിക്കുന്നത്. ബിജെപി ഇതര സംസ്ഥാനങ്ങളിലെല്ലാം ഇ ഡി അന്വേഷണം നടക്കുന്നു. ഇത് പ്രത്യക്ഷത്തിൽ തന്നെ രാഷ്ട്രീയപ്രേരിതമാണ്.

Also Read: ഇന്ത്യാ സഖ്യം വിട്ടാൽ 2 ലോക്സഭാ സീറ്റുകളും ഒരു രാജ്യസഭാ സീറ്റും നൽകാം; ഉത്തർപ്രദേശിൽ രാഷ്ട്രീയ ലോക്ദളിന് വാഗ്ദാനവുമായി എൻ ഡി എ

എൽഡിഎഫ് സർക്കാർ നിരവധി ക്ഷേമപ്രവർത്തനങ്ങളാണ് നടത്തുന്നത്. ഭവനരഹിതരില്ലാത്ത കേരളമാണ് സംസ്ഥാന സർക്കാരിന്റെ ലക്ഷ്യം. ഇത്തരം പ്രവർത്തനങ്ങളെ ഇല്ലാതാക്കാനാണ് കേന്ദ്രസർക്കാർ സാമ്പത്തിക അവഗണനയുടെ ശ്രമിക്കുന്നത്. ജി എസ് ടി നടപ്പാക്കിയപ്പോൾ എല്ലാ നികുതി പിരിവും കേന്ദ്രം കൈയടക്കി. കേന്ദ്രധനമന്ത്രി കേരളത്തോട് ചെയ്തത് നിഷേധാത്മക നിലപാടാണ്. യുഡിഎഫ് ഫലത്തിൽ കേന്ദ്രസർക്കാരിനെ പിന്തുണയ്ക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News