ഇ പി ജയരാജൻ്റെ ആത്മകഥ വിഷയം; തെരഞ്ഞെടുപ്പിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ

mv govindan master

ഇ പി ജയരാജൻ്റെ ആത്മകഥ വിഷയം തെരഞ്ഞെടുപ്പിനെ ഒരുതരത്തിലും ബാധിച്ചിട്ടില്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ മാസ്റ്റർ. വിഷയത്തിൽ ഇ പി കൃത്യമായി കാര്യങ്ങൾ പറഞ്ഞിട്ടുണ്ട് എന്നും അദ്ദേഹം തന്നെ ഡിജിപിക്ക് പരാതി നൽകിയിട്ടുണ്ടെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

അത്തരമൊരു ആത്മകഥ എഴുതിയിട്ടില്ലെന്ന് ജയരാജൻ തന്നെ പറഞ്ഞു കഴിഞ്ഞുവെന്നും അതുകൊണ്ട് തന്നെ വിഷയം പരിശോധിക്കേണ്ട കാര്യമില്ല എന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിൽ ഇപി പറഞ്ഞത് പാർട്ടി വിശ്വസിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം പാർട്ടിക്ക് ഒരു പ്രതിരോധവും ഇല്ലെന്നും പറഞ്ഞു.

ALSO READ; വയനാടിനോടുള്ള കേന്ദ്ര അവഗണന; നവംബര്‍ 21ന് സിപിഐ പ്രതിഷേധം

അതേസമയം സംഭവത്തിൽ ഗൂഡാലോചന നടന്നതായി വളരെ വ്യക്തമാണെന്ന് അദ്ദേഹം ആരോപിച്ചു.വിഷയത്തിൽ മാധ്യമങ്ങൾ കള്ളം പറയുന്നവരായി മാറുന്നുവെന്നുംവലിയ തോതിൽ വ്യാജ പ്രചരണം നടത്തുന്നുവെന്നും
അത് പാടില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News