കോണ്‍ഗ്രസിന് ഭയപ്പാടും വേവലാതിയും ഉത്കണ്ഠയും: ഇ പി ജയരാജൻ

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ കോൺഗ്രസിന് ഭയപ്പാടും വേവലാതിയും ഉത്കണ്ഠയുമാണെന്ന് ഇ പി ജയരാജൻ. പാര്‍ട്ടിക്ക് മെച്ചപ്പെട്ട സ്ഥാനാർഥി ഉണ്ടാകുമെന്നും സിപിഐമ്മിന്‍റെ കാര്യം സിപിഐഎം തീരുമാനിക്കുമെന്നും  ധൃതിയും വേവലാതിയും തങ്ങൾക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പ് കമ്മിഷൻ സാഹചര്യം ആരാഞ്ഞില്ല. വിവിധ പാർട്ടികളുമായി തീയതിയുടെ കാര്യത്തിൽ കൂടിയാലോചന നടന്നില്ല. എന്നാല്‍ തെരഞ്ഞെടുപ്പ് തീയതിയില്‍ തെറ്റൊന്നുമില്ലെന്നും ജയരാജന്‍ പറഞ്ഞു.

ALSO READ: മണിപ്പൂരില്‍ വീണ്ടും കൂട്ട ബലാത്സംഗം

അതേസമയം,  രാഷ്ട്രീയ വിരോധം തീർക്കാൻ വ്യക്തിഹത്യ നടത്തുന്നു. മാധ്യമങ്ങൾ തെറ്റായ പ്രവണതകളിൽ നിന്ന് പിന്മാറണം. വീണാ വിജയന് എതിരായ ആരോപണം അടിസ്ഥാന രഹിതമാണ്. ശത്രുതവെച്ച് അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുകയാണ്. ജനങ്ങളിൽ സംശയമുണ്ടാക്കാൻ ആസൂത്രിത നീക്കമെന്നും കുടിപ്പക തീർക്കാൻ സമനില തെറ്റി തെറ്റായ വാർത്ത പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹമെന്നും പറഞ്ഞു.

ALSO READ: അവിശ്വാസ പ്രമേയ ചര്‍ച്ച; മോദി ഇന്ന് മറുപടി പറയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News