ആഫ്രിക്കയും യൂറോപ്പും ബൈക്കിൽ ചുറ്റിയടിച്ച് ഈ മലയാളി ഇനി ലക്ഷ്യം വെക്കുന്നത് 33 രാജ്യങ്ങളാണ്. നിലവിൽ 62 രാജ്യങ്ങൾ പിന്നിട്ടുണ്ട് രണ്ടര വർഷം കൊണ്ട് ഈ 60കാരൻ. തൃശൂർ ചെമ്പുക്കാവ് മ്യൂസിയം ക്രോസ് ലെയിന്‍ എടക്കളത്തൂര്‍ അഞ്ജനം വീട്ടില്‍ ഇപി ജോസിന് എന്നും ക്രേസാണ് ബൈക്ക് റൈഡിങ്.
2022 മേയ് ഒന്നിനാണ് യാത്ര ആരംഭിച്ചത്. കെടിഎം 390 അഡ്വഞ്ചര്‍ ബൈക്കിലായിരുന്നു യാത്രയുടെ തുടക്കം. ബൈക്ക് കപ്പലിലാണ് എത്തിച്ചത്. ഇതിനിടെ സെനഗലിൽ വച്ച് ബൈക്കിന്റെ യാത്രാരേഖ ഉള്‍പ്പെടെയുള്ള പെട്ടി വീണുപോയി. രേഖ നഷ്ടമായ ബൈക്ക് വിമാനത്തില്‍ ഇന്ത്യയിലെത്തിച്ചു. തുടര്‍ന്ന് ഹോണ്ട എന്‍സി 750 യുകെയില്‍ നിന്ന് വാങ്ങി യാത്ര തുടര്‍ന്നു. ഒരു ദിവസം 300 മുതല്‍ 780 കിലോമീറ്റര്‍ വരെയായിരുന്നു സഞ്ചാരം.
Read Also: വില്ലന്‍… നായകന്‍.. ഇന്ന് ജനപ്രിയന്‍; സിനിമയിലെത്തിയിട്ട് ഒരു വ്യാഴവട്ടം; ടൊവിനോയുടെ കുറിപ്പ് വൈറല്‍
അമേരിക്കയില്‍ ഐടി പ്രൊഫഷണലായിരുന്ന ജോസ്. 11ാം വയസ്സില്‍ മുളപൊട്ടിയ ലോകസഞ്ചാര മോഹമാണ് ഇപ്പോൾ ഈ പ്രായത്തിൽ ജോസ് ഇറങ്ങിയത്. ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളിലൂടെ യാത്രാവിശേഷങ്ങള്‍ അദ്ദേഹം പങ്കുവയ്ക്കുന്നുണ്ട്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here