കാഞ്ഞിരപ്പള്ളി അമല്‍ജ്യോതി എന്‍ജിനീയറിങ് കോളേജിലെ വിദ്യാര്‍ത്ഥി സമരത്തിനെതിരെ കാഞ്ഞിരപ്പള്ളി രൂപത. കോളേജില്‍ നടന്ന സമരം ചില തല്‍പ്പരകക്ഷികള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത് വികാരി ജനറല്‍ ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍ പറഞ്ഞു. ബഹളങ്ങള്‍ ഉണ്ടാക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത് കൃത്യമായ അജണ്ടയുടെ അടിസ്ഥാനത്തിലാണെന്നും ബോബി അലക്‌സ് ആരോപിച്ചു.
കേരളത്തിന് എയിംസ്; അനുകൂല തീരുമാനം ഉണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നല്‍കിയതായി പ്രൊഫ.കെ.വി തോമസ്
ക്രിസ്ത്യന്‍ സ്ഥാപനങ്ങള്‍ തിരഞ്ഞുപിടിച്ച് ആക്രമിക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ശ്രദ്ധ സതീഷിന് ചികിത്സ ലഭിച്ചില്ല എന്ന് ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. കുട്ടി തൂങ്ങുകയാണ് ചെയ്തതെന്ന് ആശുപത്രിയിലെ ഡോക്ടര്‍മാരെ കൃത്യമായി അറിയിച്ചിരുന്നു. കുട്ടി വീട്ടില്‍ നിന്ന് വന്നതിന് തൊട്ടടുത്ത ദിവസമാണ് സംഭവം ഉണ്ടായതെന്നും ശ്രദ്ധ ഒന്നാം തീയതി റിസള്‍ട്ട് വന്നപ്പോള്‍ 16 പേപ്പറുകളില്‍ 12 പേപ്പറിലും പരാജയപ്പെട്ടിരുന്നുവെന്നും ബോബി അലക്‌സ് മണ്ണംപ്ലാക്കല്‍.
അതേസമയം അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥി സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടും. പ്രശ്‌നപരിഹാരത്തില്‍ ഇടപെടാന്‍ നാളെ ( 07.06.2023 ) മന്ത്രിമാര്‍ നേരിട്ടെത്തും. ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു, സഹകരണ മന്ത്രി വി എന്‍ വാസവന്‍ എന്നിവരാണ് ചര്‍ച്ചയ്‌ക്കെത്തുക. തുടര്‍ന്ന് മാനേജ്‌മെന്റുമായും വിദ്യാര്‍ത്ഥികളുമായും മന്ത്രിമാര്‍ ചര്‍ച്ച നടത്തും.
ശബരിമല അയ്യപ്പന് ഇനി ‘ഇ-കാണിയ്ക്ക’, ഭക്തര്‍ക്ക് വൈബ്സൈറ്റ് വഴി കാണിയ്ക്ക സമര്‍പ്പിക്കാം
അമല്‍ജ്യോതി എന്‍ജിനീയറിങ് കോളജിലെ വിദ്യാര്‍ത്ഥി ശ്രദ്ധ സതീഷിന്റെ മരണത്തെ തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട വിദ്യാര്‍ത്ഥി സമരം പരിഹരിക്കുവാനാണ് സര്‍ക്കാര്‍ വിഷയത്തില്‍ നേരിട്ട് ഇടപെടുന്നത്. വിദ്യാര്‍ത്ഥികളും, മാനേജ്‌മെന്റ് പ്രതിനിധികളും പ്രശ്‌നപരിഹാരത്തിനായി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടായിട്ടുള്ളത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here