അവസാന തീയതി ജൂൺ 26, സമയപരിധി കഴിഞ്ഞാൽ ഉയർന്ന പെൻഷന് അപേക്ഷിക്കാനാവില്ല

എംപ്ലോയീസ് പെൻഷൻ സ്കീമിൽ ഉയർന്ന പെൻഷന് അപേക്ഷിക്കാനുള്ള സമയം ജൂൺ 26 വരെ നീട്ടി ഇപിഎഫ്‌ഒ. ഇപിഎസിന് അപേക്ഷിക്കാനുള്ള സമയം ബുധനാഴ്‌ച അവസാനിക്കാനിരിക്കെയാണ്‌ തീയതി നീട്ടിയത്‌. 12 ലക്ഷം അപേക്ഷകൾ ഇതുവരെ ലഭിച്ചിട്ടുണ്ടെന്നും ഇപിഎഫ്ഒ വ്യക്തമാക്കി. ഇപിഎഫ്‌ഒ വെബ്‌സൈറ്റ്‌ പലപ്പോഴും നിശ്ചലമാകുന്നതും അംഗങ്ങൾക്ക്‌ പാസ്‌ബുക്ക്‌ ഡൗൺലോഡ്‌ ചെയ്യാനാകാത്തതും പ്രതിസന്ധിയായിരുന്നു. ഒരിക്കൽ ഈ അവസരം നഷ്‌ടമായാൽ പിന്നീട് യോഗ്യതയുണ്ടായാലും അപേക്ഷിക്കാനാകില്ല എന്നത് കൂടി പരിഗണിച്ചാണ് സമയം നീട്ടിയിരിക്കുന്നത്.

വിവിധ കേന്ദ്ര ട്രേഡ്‌ യൂണിയനുകളും പെൻഷൻകാരുടെ സംഘടനകളും സമയം നീട്ടണമെന്ന്‌ ആവശ്യപ്പെട്ടത്‌ അംഗീകരിച്ചാണ്‌ ഇപിഎഫ്‌ഒയുടെ തീരുമാനം. നേരത്തേ 2023 ഫെബ്രുവരി 20-ന് യോഗ്യരായ ജീവനക്കാർക്ക് അപേക്ഷ സമർപ്പിക്കാനുള്ള സമയപരിധി 2023 മെയ് 3 വരെ നീട്ടി നൽകിയിരുന്നു.

ആർക്കൊക്കെ അപേക്ഷിക്കാം?

ഇപിഎഫ് അംഗങ്ങൾക്കും ഇപിഎസിൽ നിന്ന് ഉയർന്ന പെൻഷന് അപേക്ഷിക്കാൻ അർഹതയില്ലെന്ന് ഓർക്കണം. യോഗ്യതാ ആവശ്യകതകൾ നിറവേറ്റുന്ന ചില ജീവനക്കാർക്ക് മാത്രമേ ഉയർന്ന പെൻഷന് അപേക്ഷിക്കാൻ കഴിയൂ.

യോഗ്യതാ മാനദണ്ഡങ്ങൾ നിർണ്ണയിച്ചുകഴിഞ്ഞാൽ, ഉയർന്ന ഇപിഎസ് പെൻഷന് അപേക്ഷിക്കുന്നതിന് ആവശ്യമായ രേഖകൾ ശേഖരിക്കണം. യോഗ്യത നിർണ്ണയിക്കുകയും ആവശ്യമായ രേഖകൾ ശേഖരിക്കുകയും ചെയ്തുകഴിഞ്ഞാൽ, ഒരു ജീവനക്കാരന് ഉയർന്ന പെൻഷനുള്ള സംയുക്ത അപേക്ഷാ ഫോം ഇപിഎഫ്ഒയുടെ അംഗമായ സേവാ പോർട്ടലിൽ സമർപ്പിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News